സിആര്‍ രവിചന്ദ്രന്‍|
Last Modified ബുധന്‍, 27 ഡിസംബര്‍ 2023 (11:56 IST)
ഡയറ്റിലൂടെ സമ്മര്‍ദ്ദവും ഉത്കണ്ഠയും കുറയ്ക്കാന്‍ സാധിക്കും. ഇന്നത്തെ കാലത്ത് മാനസിക സമ്മര്‍ദ്ദമില്ലാത്ത ആരും തന്നെ കാണില്ല. കുടലുകളുടെ ആരോഗ്യം കുറയുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കുകയും ഡിപ്രഷന്‍പോലുള്ള അവസ്ഥകള്‍ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു. കൂടുതലായി സംസ്‌കരിച്ച ഭക്ഷണം കഴിക്കുന്നതാണ് പ്രധാനമായും കുടലുകളെ ബുദ്ധിമുട്ടിക്കുന്നത്.
ഹാപ്പി ഹോര്‍മോണായ സെറോടോനിന്‍ കൂടുതല്‍ ഉല്‍പാദിപ്പിക്കപ്പെടുന്നത് കുടലുകളിലാണ്. ആവശ്യത്തിന് വെള്ളം കുടിക്കുന്നതും ഭക്ഷണത്തില്‍ കൂടുതല്‍ പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുന്നതും കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.