അറിയാം കാടമുട്ടയുടെ ഗുണങ്ങള്‍ ഇവയാണ്

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 12 ഓഗസ്റ്റ് 2021 (14:34 IST)


കാഴ്ചയില്‍ വളരെ കുഞ്ഞാണെങ്കിലും വളരെയധികം ഗുണങ്ങള്‍ അടങ്ങിയതാണ് കാടമുട്ട. അഞ്ച് സാധാരണകോഴിമുട്ടയുടെ ഗുണം ഒരു കാടമുട്ടയില്‍ അടങ്ങിയിട്ടുണ്ടെന്നാണ് പറയപ്പെടുന്നത്. ഒരു കാടമുട്ടയില്‍ 13 ശതമാനം പ്രോട്ടീനും 140 ശതമാനം വിറ്റാമിന്‍ ബി
യും അടങ്ങിയിട്ടുണ്ട്. ഇവയ്ക്കുപുറമെ വിറ്റാമന്‍ എ, ബി6, ബ12, പൊട്ടാസ്യം, അയണ്‍ എന്നിവയും കാടമുട്ടയില്‍ ധാരാളം കാണപ്പെടുന്നു. ആസ്മ, വിട്ടുമാറാത്ത ചുമ, ആര്‍ത്തവപ്രശ്നങ്ങള്‍, അനീമിയ, സന്ധിവേദന ,ഹൃദയസംബന്ധമായ രോഗങ്ങള്‍, എന്നിവ തടയുന്നതിന് കാടമുട്ടയില്‍ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങള്‍ സഹായിക്കുന്നു. ആരോഗ്യഗുണങ്ങള്‍ ഒരുപാടുണ്ടെന്നുകരുതി കാടമുട്ട ധാരാളം കഴിക്കുന്നത് നല്ലതല്ലെന്ന് വിവിധ പഠനങ്ങള്‍ പറയുന്നു. ആഴ്ചയില്‍ അഞ്ചോ ആറോ കാടമുട്ട കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :