ഷവര്‍മ്മ ഒരു സയലന്റ് കില്ലറാണ്; ഭയക്കണം ഇവനെ!

ഷവര്‍മ്മയോടുള്ള കൊതി മരണത്തിനോടുള്ള ആഗ്രഹമാണ്!

chicken shawarma , shawarma , fast food , hotels , beef , chicken , Health , ഷവര്‍മ്മ , ഭക്ഷണവിഭവങ്ങള്‍ , ജങ്ക് വിഭവങ്ങള്‍ , ജങ്ക് ഫുഡ് , പൊള്ളത്തടി, കരള്‍രോഗം, കൊളസ്‌ട്രോള്‍
jibin| Last Updated: ബുധന്‍, 16 നവം‌ബര്‍ 2016 (20:15 IST)
മലയാളിക്ക് അത്ര താല്‍പ്പര്യമില്ലാത്ത ഒരു ജങ്ക് ഫുഡാണ് ഷവര്‍മ്മ. ഈ മറുനാടന്‍ വിഭവം ആരോഗ്യത്തിന് നല്ലതാണോ എന്നു ചോദിച്ചാല്‍ അല്ലെന്ന ഉത്തരമാകും ആരോഗ്യരംഗത്തുള്ള വിദഗ്ദര്‍ തരുക. ചെറിയൊരു വിഭാഗം മലയാളികള്‍ മാത്രമെ ഷവര്‍മ്മയോട് അതിയായ സ്‌നേഹം കാണിക്കാറുള്ളൂ.

ഷവര്‍മ്മ അഥവാ ഷ്വാര്‍മ്മ അറബ് രാജ്യങ്ങളിലെ ജനപ്രിയ ഭക്ഷണവിഭവങ്ങളിലൊന്നാണ്. തുര്‍ക്കികളാണ് ഷവര്‍മ്മയ്‌ക്ക് ജന്മം നല്‍കിയതെന്ന് പലര്‍ക്കും അറിയാത്ത കാര്യമാണ്. ആട്,കോഴി എന്നിവയുടെ ഇറച്ചിയാണ് സാധാരണ ഉപയോഗിക്കുന്നതെങ്കിലും അറബ് രാജ്യങ്ങളില്‍ ടര്‍ക്കി, കാള തുടങ്ങിയവയുടെ ഇറച്ചി ഉപയോഗിച്ചും ഷവര്‍മ്മ ഉണ്ടാക്കാറുണ്ട്.

എന്നാല്‍ ഇന്ന് ദുബായ് അടക്കമുള്ള രാജ്യങ്ങളില്‍ ഷവര്‍മ്മയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തു തുടങ്ങി. പലതരത്തിലുള്ള ഷവര്‍മ്മകള്‍ മെട്രോ നഗരങ്ങളില്‍ സുലഭമാണെങ്കിലും ചിക്കന്‍ ഷവര്‍മ്മയ്‌ക്കാണ് ആവശ്യക്കാര്‍ കൂടുതല്‍. ഇവ പതിവായി കഴിക്കുന്നത് ആരോഗ്യത്തെ തകര്‍ക്കുമെന്ന കാര്യത്തില്‍ സംശയപ്പെടേണ്ടതില്ല. പൊള്ളത്തടി, കരള്‍രോഗം, കൊളസ്‌ട്രോള്‍, അമിതമായ ക്ഷീണം എന്നിവയ്‌ക്ക് ഷവര്‍മ്മ കാരണമാകും.

മൂന്ന് നേരവും ഷവര്‍മ്മയും കോളയും കുടിച്ച് ദിവസങ്ങള്‍ തള്ളി നീക്കുന്നവര്‍ ഇന്ന് ധാരാളമാണ്. ഇവരെ കാത്തിരിക്കുന്നത് ഗുരുതരമായ രോഗങ്ങളാകും. ഐടി മേഖലയില്‍ ജോലി ചെയ്യുന്നവരാണ് കൂടുതലായും ഷവര്‍മ്മ ഉപയോഗിക്കുന്നത്. തുടക്കത്തില്‍ പൊള്ളത്തടിയും കൊളസ്‌ട്രോളും ഇവരെ ബാധിക്കുകയും തുടര്‍ന്ന് പ്രമേഖം അടക്കമുള്ള വിട്ടുമാറാത്തെ രോഗങ്ങളിലേക്ക് ഷവര്‍മ്മയുടെ ഉപയോഗം എത്തിക്കുകയും ചെയ്യും.

പച്ചക്കറികളും പഴവര്‍ഗങ്ങളും അടങ്ങുന്ന ഭക്ഷണമാണ് ശരീരത്തിന് ഏറ്റവും ഉത്തമം. ഷവര്‍മ്മ എന്നത് കൊഴുപ്പ് നിറഞ്ഞ ഒരു ഭക്ഷണമാണ്. അതിനാല്‍ തന്നെ രോഗസാധ്യത കൂടുതലുമാണ്. കുട്ടികളും സ്‌ത്രീകളുമടക്കമുള്ളവര്‍ ഇന്ന് മടി കൂടാതെയാണ് ഷവര്‍മ്മ കഴിക്കുന്നത് ഇത് രോഗങ്ങള്‍ ക്ഷണിച്ചു വരുത്തുമെന്നാണ് ആരോഗ്യ രംഗത്തുള്ളവര്‍ പറയുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :