തലയ്ക്ക് പ്രേമം എണ്ണയോട്, എണ്ണ തേച്ചാൽ ഗുണങ്ങൾ ഏറെ!

തലയ്ക്ക് പ്രേമം എണ്ണയോട്, എണ്ണ തേച്ചാൽ ഗുണങ്ങൾ ഏറെ!

ചെന്നൈ| Aparna Shaji| Last Modified വെള്ളി, 13 മെയ് 2016 (18:59 IST)
തലയ്ക്ക് എന്നും ഇഷ്‌ടം എണ്ണയോടാണ്. എന്നാൽ ചിലർക്കിത് അറിയില്ല. തേച്ച് പിടിപ്പിച്ച് നടക്കാൻ താൽപ്പര്യമില്ലാത്തവരാണ് പുത്തൻ തലമുറ. എന്നാൽ എണ്ണ തേക്കുമ്പോൾ പല ഗുണങ്ങളാണ് ഉണ്ടാകുന്നതെന്ന സത്യം നാം മനസ്സിലാക്കേണ്ടതാണ്. മുടി സംരക്ഷണത്തിന് ഏറ്റവും ഉത്തമമായ മാര്‍ഗം തലയില്‍ നന്നായി എണ്ണ തേച്ചു പിടിപ്പിക്കുന്നതാണ്.

മുടി കൊഴിച്ചില്‍ എന്നും എല്ലാവര്‍ക്കും ഒരു തലവേദനയാണ്‌. പല കാരണങ്ങള്‍ കൊണ്ട് മുടി കൊഴിച്ചില്‍ ഉണ്ടാവാറുണ്ട്‌. ചിലര്‍ക്ക്‌ ഇത്‌ പാരമ്പര്യമാകാം, ചിലപ്പോള്‍ കാലാവസ്‌ഥ വ്യതിയാനമാകാം, വെള്ളംമാറി ഉപയോഗിക്കുന്നത്‌ മൂലമാകാം, താരന്‍ പോലെയുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതു കൊണ്ടും മുടി കൊഴിച്ചിലുണ്ടാകും. കാരണം എന്തുമാകട്ടെ, മുടി കൊഴിച്ചില്‍ ഉണ്ടാക്കുന്ന മാനസികസമ്മര്‍ദ്ദം ചെറുതല്ല. ഇതിനെയെല്ലാം മറികടക്കാന്‍ ഏറെ ഫലപ്രദമാണ് തലയിൽ തേയ്ക്കുന്ന എണ്ണ.

എണ്ണ തലയില്‍ തേയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങള്‍

1. ആവണക്കണ്ണ, ഒലിവ് ഓയില്‍ എന്നിവ ചേര്‍ത്ത് തലയില്‍ തേയ്ക്കുക. മുടികൊഴിച്ചിൽ തടയാൻ ഇത് സഹായിക്കും.

2. മുടി കഴുകാന്‍ ചൂടുവെള്ളം ഒരിക്കലും ഉപയോഗിക്കരുത്. ഇത് മുടി പരുക്കനും വരണ്ടതുമാക്കും.

3. എണ്ണ പതിവായി തലയില്‍ തേച്ചാല്‍ അകാലനര തടയാനാവും. അത് മാത്രമല്ല പതിവായി എണ്ണ ഉപയോഗിക്കുന്നത് നിങ്ങളുടെ മുടിക്ക് കരുത്തും ആരോഗ്യവും നല്‍കും.

4. എണ്ണ പതിവായി തേയ്ക്കുന്നത് മുടിക്ക് ഒരു സംരക്ഷണ കവചം നല്‍കുകയും പൊടി, അഴുക്ക്, മലിനീകരണം, സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാവയലറ്റ് രശ്മികള്‍ എന്നിവയെ തടയാനും സഹായിക്കും.

5. പതിവായി എണ്ണ തേയ്ക്കുന്നത് ദീര്‍ഘകാലത്തേക്ക് മുടിക്ക് പോഷണം നല്‍കും.

6. താരനെ തടുക്കാന്‍ ദിവസവും എണ്ണ തേയ്ക്കാം.

7. മുടിക്ക് തിളക്കം വേണമെങ്കിൽ എണ്ണ തേയ്ക്കുന്നത് നന്നായിരിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :