അനുബന്ധ വാര്‍ത്തകള്‍
- പ്രോബയോട്ടിക്‌സ്-പ്രീബയോട്ടിക്‌സ് എന്താണെന്നറിയാമോ, ഗുണങ്ങള്‍ ഇവയൊക്കെ
- ചൂടുകാലമാണ്, ചൂടുകുരുവിനെതിരെ മുന്‍കരുതലുകള്‍ എടുക്കണം
- രക്തം ദാനം ചെയ്യുന്നതിന് മുന്‍പ് എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം?
- രക്തദാനത്തിന്റെ ആരോഗ്യഗുണങ്ങള്‍ എന്തൊക്കെയെന്നറിയാമോ
- കുട്ടികളിലെ പതിവായുള്ള മലബന്ധം: ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം
ഹാപ്പി ഹോര്‍മോണിന്റെ ഭൂരിഭാഗവും നിര്‍മിക്കുന്നത് തലച്ചോറല്ല, കുടലിലെ ബാക്ടീരിയകള്‍!
ഹാപ്പി ഹോര്‍മോണെന്ന് അറിയപ്പെടുന്ന സെറോടോണിന്റെ 80ശതമാനവും ഉല്‍പാദിപ്പിക്കുന്നത് കുടലിലാണ്. അതിനാല്‍ ഒരാളുടെ മനോനില നന്നായിരിക്കണമെങ്കില്‍ അയാളുടെ കുടലുകളുടെ ആരോഗ്യവും നന്നാവണം. കുടലിലെ നല്ല ബാക്ടീരിയകളാണ് ഇതിന് സഹായിക്കുന്നത്. വിവിധ വര്‍ണങ്ങള്‍ അടങ്ങിയ പഴങ്ങളും പച്ചക്കറികളും കഴിക്കുന്നത് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്. എന്നാല്‍ കൃതൃമ കളര്‍ ആയിരിക്കരുത്.
ഇവയിലടങ്ങിയിരിക്കുന്ന ഫൈബര്‍ ദഹനപ്രവര്‍ത്തനങ്ങളെ മെച്ചപ്പെടുത്തും. കൂടാതെ കാര്‍ഡിയോവസ്‌കുലാര്‍ പ്രവര്‍ത്തനങ്ങളെയും മെച്ചപ്പെടുത്തും. കൂടാതെ ശരീരഭാരം നിയന്ത്രിക്കുന്നതിനും പ്രമേഹം വരാതിരിക്കുന്നതിനും ഇത് സഹായിക്കും.