സിആര്‍ രവിചന്ദ്രന്‍|
Last Modified വെള്ളി, 15 നവംബര്‍ 2024 (15:41 IST)
ഇപ്പോള്‍ ചെറുപ്പക്കാരില്‍ പോലും കണ്ടുവരുന്ന പ്രശ്‌നമാണ് ലൈംഗികശേഷി കുറവ്. ഇതിനായി
വയാഗ്ര ഉപയോഗിക്കുന്നവരാണ് പലരും. ഇത് ഗുണം ചെയ്യുമെങ്കിലും ലൈംഗിക ആരോഗ്യത്തിന് ഇത് മൂലം ദോഷമുണ്ടാകാന്‍ സാധ്യതയുണ്ട്. അതിനാല്‍ തന്നെ നാച്ചുറലായുള്ള വഴികള്‍ തേടേണ്ടത് അത്യാവശ്യമാണ്. ലൈംഗികശേഷി കൂട്ടാന്‍ ഇവിടെ നാല് പഴങ്ങളാണ് പറയുന്നത്. ഇതില്‍ ആദ്യത്തേത് തണ്ണിമത്തനാണ്. തണ്ണിമത്തനില്‍ നൈട്രിക് ആസിഡ് ധാരാളം ഉണ്ട്. ഇത് രക്തയോട്ടം കൂട്ടുകയും ലൈംഗികശേഷി ആണുങ്ങളില്‍ വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു. ഇത് വയാഗ്രയെ പോലെ പ്രവര്‍ത്തിക്കുകയും ചെയ്യും. മറ്റൊന്ന് ഓറഞ്ചാണ്. ഓറഞ്ച് ആണുങ്ങളുടെ പ്രത്യുല്‍പാദനശേഷിയും ലൈംഗിക ആരോഗ്യത്തെയും സ്റ്റാമിനയെയും വര്‍ധിപ്പിക്കുന്നു. ഇതിനു കാരണം ഇതില്‍ അടങ്ങിയിരിക്കുന്ന ഉയര്‍ന്നതരത്തിലുള്ള വിറ്റാമിന്‍ സിയാണ്.
മറ്റൊന്ന് വാഴപ്പഴമാണ്. വാഴപ്പഴം ദിവസവും കഴിക്കുന്നത് ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണിന്റെ അളവ് കൂട്ടുന്നു. ഇത് ദീര്‍ഘസമയം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ സഹായിക്കും. സ്റ്റാമിനയും കൂട്ടും. അടുത്തത് മാതളമാണ്. മാതളം പ്രകൃതിദത്തമായ വയാഗ്ര എന്നാണ് അറിയപ്പെടുന്നത്.