1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Food Affect Mood

തീര്‍ച്ചയായും ഉച്ചഭക്ഷണം കഴിച്ചിരിക്കണം, കാരണം ഇതാണ്

Food Affect Mood
ജോലിയിലെ തിരക്കുകൊണ്ടോ, മറ്റു കാരണങ്ങളാലോ ഉച്ച ഭക്ഷണം ഒഴിവാക്കി, ഏറെ വൈകി ചെറു സ്‌നാക്‌സ് കഴിക്കുന്ന ശീലമുള്ളവരാണ് നമ്മളില്‍ പലരും. ഈ ശീലം എത്രയും വേഗത്തില്‍ ഒഴിവാക്കുന്നതാണ് നല്ലത് എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്. ഉച്ച ഭക്ഷണം ഒഴിവാക്കുന്നതിലൂടെ ശരീരത്തിലെ ഷുഗറിന്റെ അളവ് ക്രമാതീതമായി കുറയും. ഇത് പിന്നീട് പൂര്‍ണമായും ശരീരത്തെ ബാധിക്കുകയാണ് ചെയ്യുക.
 
ശരീരം കൂടുതല്‍ ക്ഷീണിക്കുകയും തളരുകയും ചെയ്യൂം. തല വേദനയും അസ്വസ്ഥതകളും കാരണം പിന്നീട് ജോലി ചെയ്യാന്‍ തന്നെ സാധിക്കില്ല. മത്രമല്ല ഒരു നേരം ആഹാരം തെറ്റുമ്പോള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഹോര്‍മോണുകളുടെ അളവിലും മാറ്റങ്ങള്‍ ഉണ്ടാകും. ഇത് മാനസിക സമ്മര്‍ദ്ദം, വിഷാദം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും കാരണമാകാം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
തല കുളിക്കാന്‍ സോപ്പ് ഉപയോഗിക്കുന്നവരാണോ നിങ്ങള്‍? എങ്കില്‍ ആ ശീലം നിര്‍ത്തുക