അനുബന്ധ വാര്‍ത്തകള്‍
- എത്ര ഡിഗ്രി പനി വരുമ്പോഴാണ് ചികിത്സ തേടേണ്ടത്
- പനിച്ച് വിറച്ച് സംസ്ഥാനം; ഇന്ന് പനിബാധിച്ചത് 12,694 പേര്‍ക്ക്
- പകര്‍ച്ചപ്പനി പ്രതിരോധം: വീട്ടിലുള്ള ആര്‍ക്കെങ്കിലും പെട്ടന്നൊരു അത്യാഹിതമോ രോഗ മൂര്‍ച്ഛയോ ഉണ്ടായാല്‍ ദിശ നമ്പരിലേക്ക് വിളിക്കാം
- പനി ഗുരുതരമാകുന്നു; ഒരുമാസത്തിനുള്ളില്‍ സംസ്ഥാനത്ത് പനി ബാധിച്ച് മരിച്ചത് 41 പേര്
- പകര്‍ച്ചപ്പനിയില്‍ വിറങ്ങലിച്ച് കേരളം: പ്രതിദിന പനിബാധിതരുടെ എണ്ണം 13000 ത്തിലേക്ക്
മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും, കാരണം ഇതാണ്
ശരീരം സ്വന്തം താപനിയന്ത്രണ സംവിധാനം ഉപയോഗിച്ച് ഊഷ്മാവിന്റെ നിയന്ത്രണ രീതിക്ക് മാറ്റം വരുത്തുമ്പോഴാണ് പനി എന്ന അവസ്ഥ ഉണ്ടാവുന്നത്. മുതിര്‍ന്നവരേക്കാള്‍ വേഗത്തില്‍ കുട്ടികളില്‍ പനി ബാധിക്കും. മിക്കപ്പോഴും രോഗപ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമാണിത്.
അണുബാധ, നീര്‍വീക്കങ്ങള്‍, പ്രതിരോധ വ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങള്‍, ശരീരത്തിലെ ചില പ്രത്യേക കലകളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ എന്നിവയാണ് കുഞ്ഞുങ്ങളില്‍ പനി വരാനുള്ള കാരണങ്ങള്‍. ശരാശരി ശാരീരിക താപനിലയില്‍ നിന്ന് ഊഷ്മാവ് ഒന്നോ അതിലധികമോ ഡിഗ്രി ഉയരുന്നതിനെയാണ് പനി എന്ന് ശാസ്ത്രീയമായി പറയാം. 98.4 ഡിഗ്രി ഫാരന്‍ഹീറ്റാണ് ശാരീരിക ഊഷ്മാവ്. 100 ഡിഗ്രി ഫാരന്‍ഹീറ്റിലെ പനിക്ക് തീര്‍ച്ചയായും ചികിത്സ വേണ്ടിവരും.