അനുബന്ധ വാര്‍ത്തകള്‍
- Nipah Virus: നിപ വൈറസ്, ഈ സമയത്ത് ഫ്രൂട്ട്‌സ് കഴിക്കാമോ?
- നിപ വന്നതിനു ശേഷമുള്ള ചികിത്സ പ്രയാസകരം; രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ ഇവ
- എണ്ണയില്‍ വറുത്തതും പൊരിച്ചതും സ്ഥിരമായി കഴിക്കുമ്പോള്‍ നിങ്ങളുടെ ശരീരത്തില്‍ സംഭവിക്കുന്നത്..!
- ഗ്യാസ് സ്റ്റൗ തോന്നിയ പോലെ ഉപയോഗിക്കരുത് ! പതിയിരിക്കുന്ന അപകടം
- തലയില്‍ സോപ്പ് തേച്ചു കുളിക്കരുത്; അറിഞ്ഞിരിക്കാം ദൂഷ്യഫലങ്ങള്‍
വെറും വയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നത് പതിവാക്കൂ, ഗുണങ്ങള്‍ ചില്ലറയല്ല
അതിരാവിലെ എഴുന്നേറ്റ് വെള്ളം കുടിക്കുന്നതുകൊണ്ട് ഒട്ടേറെ ഗുണങ്ങളുണ്ട്. എന്നാല്‍, പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല കാര്യമാണോ? പലര്‍ക്കും ഇക്കാര്യത്തില്‍ സംശയങ്ങളുണ്ട്. എന്നാല്‍, അതിരാവിലെ വെറുംവയറ്റില്‍ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് നല്ല ശീലമാണ്. പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുമ്പോള്‍ വായില്‍ കാണപ്പെടുന്ന ആസിഡുകള്‍ നിങ്ങളുടെ ആമാശയത്തിലേക്ക് കടന്നു ചെല്ലുകയും ഇത് ബാക്ടീരിയകളെ കൊല്ലാന്‍ സഹായിക്കുകയും ചെയ്യുന്നു. അതിനാല്‍, രാവിലെ പല്ല് തേക്കുന്നതിനു മുന്‍പ് വെള്ളം കുടിക്കുന്നത് പതിവാക്കുക. ഇതുവഴി പാര്‍ശ്വഫലങ്ങള്‍ ഒന്നും ഉണ്ടാകില്ല.
വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ് അത്യുത്തമം. ചൂടുവെള്ളം കുടല്‍ വൃത്തിയാക്കുകയും ശരീരത്തില്‍ നിന്ന് ദോഷകരമായ വിഷവസ്തുക്കളെ അകറ്റുകയും ചെയ്യും. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിച്ച ശേഷം പ്രഭാതഭക്ഷണം കഴിക്കുന്നതിനായി കുറഞ്ഞത് 45 മിനിറ്റെങ്കിലും കാത്തിരിക്കണം. ഇത് ആരോഗ്യത്തിന് മികച്ചതാണെന്ന് ഗവേഷകര്‍ നിര്‍ദേശിക്കുന്നു. അതായത് ബെഡ് കോഫിയേക്കാള്‍ ആരോഗ്യത്തിനു നല്ലത് രാവിലെ വെറുംവയറ്റില്‍ ചൂടുവെള്ളം കുടിക്കുന്നതാണ്.
വെറുംവയറ്റില്‍ വെള്ളം കുടിക്കുന്നത് മലബന്ധം ഒഴിവാക്കാന്‍ സഹായിക്കും. ബെഡ്ഡില്‍ ഇരുന്ന് വളരെ സാവധാനം വേണം വെള്ളം കുടിക്കാന്‍. ധൃതിയില്‍ ധാരാളം വെള്ളം ഒരുമിച്ച് കുടിക്കുന്നത് അത്ര നല്ല ശീലമല്ല. ഗ്ലാസില്‍ വെള്ളം ഒഴിച്ച് കുടിക്കാനും ശ്രദ്ധിക്കണം. കുപ്പി നേരെ വായയിലേക്ക് വെച്ച് നിര്‍ത്താതെ വെള്ളം കുടിക്കുന്നത് ആരോഗ്യത്തിനു ദോഷം ചെയ്യും.