1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Do you defecate more during menstruation

ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം നടത്താറുണ്ടോ? കാരണങ്ങള്‍ അറിയാതെ പോകരുത്

Menstrual, Menstrual Period Pain Remedies, How to avoid Menstrual Periods Pain, Menstrual Pain, ആര്‍ത്തവ വേദന എങ്ങനെ മറികടക്കാം
ചില സ്ത്രീകള്‍ക്ക് അവരുടെ ആര്‍ത്തവ സമയത്ത് കൂടുതല്‍ മലമൂത്ര വിസര്‍ജ്ജനം ഉണ്ടാകാറുണ്ട്. ആര്‍ത്തവ സമയത്ത് മലമൂത്ര വിസര്‍ജ്ജനം കൂടുതലായ ഉണ്ടാകുന്നതിന് മൂന്ന് കാരണങ്ങളുണ്ട്. ആദ്യത്തെ കാരണം, ആര്‍ത്തവ ഹോര്‍മോണുകള്‍ ശരീരത്തിന് വെള്ളം ആഗിരണം ചെയ്യാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു എന്നതാണ്. അതിനാല്‍ വയറിളക്കമുണ്ടാകാനുള്ള സാധ്യത കൂടുതലാണ്. 
 
രണ്ടാമത്തെ കാരണം പ്രോസ്റ്റാഗ്ലാന്‍ഡിനുകളാണ്. പുറത്തുവരുന്ന പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ ഗര്‍ഭാശയത്തില്‍ മര്‍ദ്ദം ചെലുത്തുകയും അത് ശക്തമായി ചുരുങ്ങുകയും ചെയ്യുന്നു. പ്രോസ്റ്റാഗ്ലാന്‍ഡിനുകള്‍ കുടലുകളെപ്പോലെ അടുത്തുള്ള അവയവങ്ങളിലേക്കും ഇതേ ശക്തമായ സങ്കോചം ഉണ്ടാക്കുന്നു. അതിനാല്‍ നിങ്ങള്‍ക്ക് ആര്‍ത്തവ സമയത്ത് മലമൂത്ര വിസര്‍ജ്ജനം കൂടുതലായി ഉണ്ടാകും. അതുപോലെതന്നെ ആര്‍ത്തവചക്രം ഉണ്ടാകുമ്പോള്‍, ചക്രത്തിലുടനീളം നിങ്ങള്‍ക്ക് ഹോര്‍മോണുകളില്‍ ഏറ്റക്കുറച്ചിലുകള്‍ അനുഭവപ്പെടും. 
 
ദഹനനാളം പ്രോജസ്റ്ററോണിലെയും ഈസ്ട്രജനിലെയും ആ മാറ്റങ്ങളോട് വളരെ സെന്‍സിറ്റീവ് ആണ്, ചിലപ്പോള്‍ ഇത് പ്രക്രിയയെ വേഗത്തിലാക്കും. ചിലപ്പോള്‍, ഇത് പ്രക്രിയയെ മന്ദഗതിയിലാക്കും. അതിനാല്‍ നിങ്ങളുടെ ചക്രത്തില്‍ നിങ്ങള്‍ എവിടെയാണെന്നതിനെ ആശ്രയിച്ച് നിങ്ങള്‍ക്ക് വയറിളക്കവും മലബന്ധവും  മാറിമാറി വരാം.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
ഹൃദ്രോഗത്തിന്റെ ലക്ഷണങ്ങള്‍ ചര്‍മത്തില്‍ കാണാം!