ഭക്ഷണം കഴിക്കാതെ തടി കുറയ്ക്കാന്‍ നോക്കുന്നവരാണോ? ഒട്ടും നന്നല്ല

പൂര്‍ണമായും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ എനര്‍ജി കുറയുന്നു

രേണുക വേണു| Last Modified വെള്ളി, 10 മെയ് 2024 (14:31 IST)

തടി കുറയ്ക്കാന്‍ വേണ്ടി ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുന്നവര്‍ നമുക്കിടയില്‍ ഇല്ലേ? എന്നാല്‍ ഭക്ഷണം ഒഴിവാക്കിയുള്ള തടി കുറയ്ക്കല്‍ ഗുണത്തേക്കാള്‍ ദോഷം ചെയ്യും. തടി കുറയ്ക്കാന്‍ അത്താഴം ഒഴിവാക്കുകയല്ല, പരിമിതപ്പെടുത്തുകയാണ് വേണ്ടത്.

പൂര്‍ണമായും ഒരു നേരത്തെ ഭക്ഷണം ഒഴിവാക്കുമ്പോള്‍ ശരീരത്തില്‍ എനര്‍ജി കുറയുന്നു. തളര്‍ച്ച തോന്നാന്‍ ഇത് കാരണമാകും. സ്ഥിരമായി അത്താഴം ഒഴിവാക്കുമ്പോള്‍ വിശപ്പ് ഹോര്‍മോണുകളുടെ പ്രവര്‍ത്തനം നിലയ്ക്കുന്നു. ഭക്ഷണം പൂര്‍ണമായി ഒഴിവാക്കുന്നവരില്‍ അമിതമായി മധുരം കഴിക്കാനുള്ള പ്രവണത ഉണ്ടാകുന്നു. അത്താഴം ഒഴിവാക്കുമ്പോള്‍ ദഹന പ്രക്രിയ താളം തെറ്റുന്നു. അത്താഴം ഒഴിവാക്കുന്നവരില്‍ ഉറക്കം താളം തെറ്റാന്‍ സാധ്യതയുണ്ട്. ഇത്തരക്കാരില്‍ ഉത്കണ്ഠ, സമ്മര്‍ദ്ദം എന്നിവ കാണപ്പെടുന്നു.

പൂര്‍ണമായി ഭക്ഷണം ഒഴിവാക്കാതെ രാത്രി മിതമായ രീതിയില്‍ എന്തെങ്കിലും കഴിക്കുക. ഫ്രൂട്ട്‌സോ പച്ചക്കറികള്‍ മാത്രമോ ശീലമാക്കാവുന്നതാണ്. അതും രാത്രി എട്ടിനു മുന്‍പ് തന്നെ അത്താഴം കഴിച്ചിരിക്കണം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :