അനുബന്ധ വാര്‍ത്തകള്‍
- ചര്‍മത്തിന്റെ ഇലാസ്റ്റിസിറ്റി നഷ്ടപ്പെട്ടോ, നിങ്ങള്‍ ആവശ്യത്തിന് വെള്ളം കുടിക്കുന്നില്ല!
- ഈ ശീലങ്ങള്‍ നിങ്ങള്‍ക്കുണ്ടോ, മാനസിക സമ്മര്‍ദ്ദം നിങ്ങളെ വിട്ടുമാറില്ല!
- അണുബാധയുണ്ടാകാതിരിക്കാന്‍ ഈ ഡ്രൈഫ്രൂട്ട് എന്നും കഴിക്കാം
- Prostate Cancer: പുരുഷന്മാരുടെ ശ്രദ്ധയ്ക്ക്; വൃഷണ വേദനയെ നിസാരമായി കാണരുത്
- Healthy Brushing: ചുരുങ്ങിയത് ഇത്ര സമയമെങ്കിലും പല്ല് തേയ്ക്കണം !
Cough Syrups Side Effects: ചുമ വരുമ്പോഴേക്കും കഫ് സിറപ്പ് കുടിക്കരുത്; ദൂഷ്യഫലങ്ങള്‍ നിരവധി
കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം
Cough Syrups Side Effects: ചുമ വരുമ്പോഴേക്കും എന്തെങ്കിലും മരുന്ന് കഴിച്ച് അതിനെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്നവരാണ് നമ്മളില്‍ ഭൂരിഭാഗം പേരും. പ്രത്യേകിച്ച് കുട്ടികള്‍ക്ക് ചുമ വന്നാല്‍ ഡോക്ടറുടെ അനുവാദം പോലും ഇല്ലാതെ കഫ് സിറപ്പ് വാങ്ങി കൊടുക്കുന്ന ശീലവും നമുക്കിടയിലുണ്ട്. എന്നാല്‍ അത് എത്രത്തോളം വലിയ പ്രത്യാഘാതമാണ് നിങ്ങളുടെ കുഞ്ഞിന്റെ ആരോഗ്യത്തില്‍ സൃഷ്ടിക്കുന്നതെന്ന് അറിയുമോ?
കഫ് സിറപ്പുകളുടെ അമിതമായ ഉപയോഗം കരളിനെ സാരമായി ബാധിക്കുമെന്നാണ് പഠനം. അതായത് ഡോക്ടറുടെ നിര്‍ദേശം ഇല്ലാതെ കഫ് സിറപ്പുകള്‍ തോന്നിയ പോലെ ഉപയോഗിക്കരുത്. പ്രത്യേകിച്ച് കുട്ടികള്‍ക്ക് നല്‍കുമ്പോള്‍.
കഫ് സിറപ്പ് വാങ്ങി കഴിച്ചാല്‍ ചുമ മാറും എന്ന തെറ്റായ ധാരണ നമ്മെ എത്തിക്കുക വലിയ അപകടങ്ങളിലേക്കായിരിക്കും. സ്വയം ചികിത്സ നമ്മളില്‍ ഉണ്ടാക്കുന്ന ആരോഗ്യ പ്രശ്നങ്ങള്‍ നമ്മള്‍ ചിന്തിക്കുന്നതിലും എത്രയോ മുകളില്‍ ആയിരിക്കും എന്നതാണ് സാത്യം. ഡോക്ടര്‍ ചുമയുടെ സ്വഭാവത്തിനനുസരിച്ച് മാത്രമേ കഫ് സിറപ്പ് കുറിച്ചു തരു. എല്ലാ തരം ചുമകള്‍ക്കും എല്ലാ തരം കഫ് സിറപ്പും കഴിക്കാന്‍ സാധിക്കില്ല. കഫം വരുന്ന ചുമക്കും കഫമില്ലാത്ത ചുമക്കും വ്യത്യസ്ത തരത്തിലുള്ള കഫ് സിറപ്പുകളാണ് ഉപയോഗിക്കുക.
ഇവ തോന്നിയ പോലെ ഉപയോഗിക്കുന്നത് അസുഖം കൂടുതല്‍ ഗുരുതരമാക്കും. കാലവസ്ഥയില്‍ മാറ്റം വരുമ്പോള്‍ പ്രതിരോധം എന്ന രീതിയില്‍ ചുമ വരാറുണ്ട്. എന്നാല്‍ നീണ്ടു നില്‍ക്കുന്നതും കഫത്തില്‍ നിറവ്യത്യാസം ഉള്ളതുമായ ചുമ അപകടകരമായി മാറാം. ശ്വാസകോശത്തിലെ അണുബാധക്കും, ന്യുമോണിയ ഉള്‍പ്പടെയുള്ള അസുഖങ്ങള്‍ക്കും ഇത് കാരണമാകാം. അതിനാല്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രമേ കഫ് സിറപ്പുകള്‍ ഉപയോഗിക്കാവു.