1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Do not do this After Food

ഭക്ഷണം കഴിച്ചയുടന്‍ ഇക്കാര്യങ്ങള്‍ ഒരിക്കലും ചെയ്യരുത്!

Food Health
വയറു നിറയെ ആഹാരം കഴിച്ച ശേഷം നമ്മള്‍ ചെയ്യുന്ന പല കാര്യങ്ങളും നെഗറ്റീവ് ഫലമാണ് ഉണ്ടാക്കുക. എന്തൊക്കെ കാര്യങ്ങളാണ് ഭക്ഷണശേഷം ചെയ്യാന്‍ പാടില്ലാത്തത് എന്ന് നോക്കാം. ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ഒരിക്കലും വര്‍ക്കൌട്ട് ചെയ്യരുത്. വ്യായാമ മുറകള്‍ ഒന്നും തന്നെ ചെയ്യാന്‍ പാടില്ല. അതിനി വയറ് നിറഞ്ഞിട്ടില്ലെങ്കില്‍ കൂടി. ഇത് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നു. മാത്രമല്ല വയറ്റില്‍ അസ്വസ്ഥതകളും ഉണ്ടാക്കുന്നു
 
അധികം ആളുകളും ചെയ്യുന്ന ഒരു കാര്യമാണ് ഉറക്കം. ഭക്ഷണം കഴിച്ച് കഴിഞ്ഞയുടന്‍ ഉറങ്ങാന്‍ പോകുന്നത് നല്ല ശീലമല്ല. എന്നാല്‍ ഭക്ഷണം കഴിച്ച ഉടനേ ഉറങ്ങുന്നത് ആസിഡ് റിഫല്‍ക്സ് ഉണ്ടാക്കാം. വയറിന് അസ്വസ്ഥതയും ഇതുമൂലം ഉണ്ടാകും. പഴങ്ങള്‍ കഴിയ്ക്കുന്നത് ഭക്ഷണശേഷം പഴങ്ങള്‍ കഴിയ്ക്കുന്നതും പലരും ശീലമാക്കിയിട്ടുള്ള ഒന്നാണ്. എന്നാല്‍ ചില പഴങ്ങള്‍ കഴിയ്ക്കുന്നത് ദഹനത്തിന് ബുദ്ധിമുട്ടുണ്ടാക്കുന്നു. നെഞ്ചെരിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്ക് ഇവ കാരണമാകുന്നു. ഭക്ഷണത്തിന് അര മണിക്കൂര്‍ മുന്നെയോ ഭക്ഷണം കഴിഞ്ഞ് അരമണിക്കൂര്‍ കഴിഞ്ഞോ പഴങ്ങള്‍ കഴിക്കാവുന്നതാണ്.
 
പുകവലി ഭക്ഷണശേഷം മാത്രമല്ല എപ്പോള്‍ ചെയ്താലും ആരോഗ്യത്തിന് പ്രശ്‌നമാണ്. ഭക്ഷണത്തിനു മുന്‍പോ ശേഷമോ പുകവലിയ്ക്കുന്നത് കാന്‍സറിന് കാരണമാകുന്നു.
About Writer
സിആര്‍ രവിചന്ദ്രന്‍
അടുത്ത ലേഖനം
രക്ത സമ്മര്‍ദ്ദം ക്രമീകരിക്കാന്‍ പൊട്ടാസ്യത്തെക്കാള്‍ നല്ല ഒരു പോഷകമില്ല; നേന്ത്രപ്പഴം പൊട്ടാസ്യത്തിന്റെ കലവറ