താരൻ വരാനുള്ള കാരണമെന്തെന്ന് അറിയാമോ?

നിഹാരിക കെ.എസ്| Last Modified വെള്ളി, 28 ഫെബ്രുവരി 2025 (11:06 IST)
പ്രായഭേദമന്യേ എല്ലാവരും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ. ചെറിയ തോതിൽ ആരംഭിക്കുന്ന ഈ പ്രശ്‍നം തുടക്കത്തിലേ വേണ്ടവിധം കൈകാര്യം ചെയ്‌തില്ലെങ്കിൽ മുടിയുടെ ആരോഗ്യത്തെ കാര്യമായി ബാധിച്ചേക്കാം. വൃത്തിയില്ലായ്മയാണ് താരം കുമിഞ്ഞുകൂടാൻ കാരണം. പൊടി, അഴുക്ക് എന്നിവ അടിഞ്ഞു കൂടുന്നതും എണ്ണമയം കൂടുന്നതും കുറയുന്നതുമൊക്കെ താരൻ ഉണ്ടാക്കുന്ന പ്രധാന ഘടകങ്ങളാണ്. താരൻ വരാനുള്ള കാരണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

* പതിവായി ഹെൽമറ്റ് ഉപയോഗിക്കുന്നവരിൽ താരൻ കൂടുതലായി വരും

* വരണ്ട തലയോട്ടി ആണെങ്കിലും താരൻ വരും

* എണ്ണമയമുള്ള തലയോട്ടിയിൽ സെബം അടിഞ്ഞുകൂടി താരനാകും

* ദിവസേന മുടി കഴുകിയില്ലെങ്കിലും പ്രശ്നമാണ്

* സമ്മർദ്ദവും ഹോർമോൺ വ്യതിയാനവും ഒരു കാരണമാണ്

* കാലാവസ്ഥയിലെ മാറ്റവും പലപ്പോഴും വില്ലനാകും




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :