അയ്യയ്യോ.. കോള കുടിക്കരുതേ, പ്രായം കൂടും

കോള, പ്രായം, ആരോഗ്യം
vishnu| Last Modified തിങ്കള്‍, 5 ജനുവരി 2015 (14:08 IST)
കോളകള്‍ യഥാര്‍ഥത്തില്‍ കാര്‍ബണേറ്റഡ് വാട്ടര്‍ വിഭാഗത്തില്‍ പെടുന്ന പാനീയങ്ങളാണ്. നമ്മുടെ നാട്ടില്‍ സാധാരണ ലഭിക്കുന്ന സോഡ പോലും ഇത്തരത്തിലുള്ളതാണ്. നിങ്ങള്‍ക്കറിയാമോ, വെറും ഒരു സോഡ പോലും കുടിക്കുന്നത് ആരോഗ്യത്തിന് ഹാനീകരമാണ്. എന്നാല്‍ അതിലേറെ ഭീകരനാണ് മധുരവും കൊഴുപ്പുമെല്ലാം കലര്‍ത്തിയ കോളകള്‍. അമിതവണ്ണം, പ്രമേഹം, ഹൃദയസംബന്ധമായ പ്രശ്‌നങ്ങള്‍ എന്നിവയുണ്ടാക്കുന്നതാണ് ഇത്തരം പാനീയങ്ങള്‍..

എന്നാല്‍ അത് മാത്രമല്ല കുടിക്കുന്നവര്‍ പെട്ടന്ന് വാര്‍ദ്ധ്യക്യത്തിലേക്ക് പോകുമെന്നാണ് പുതിയ പഠനങ്ങള്‍ പറയുന്നത്. കോശങ്ങള്‍ നശിയ്ക്കുന്നതും പകരം പുതുകോശങ്ങളുണ്ടാകുന്നതും നമ്മുടെ ശരീരത്തില്‍ നടക്കുന്ന ഒരു സാധാരണ പ്രക്രിയയാണ്. എന്നാല്‍ പ്രായമാകും തോറും ഈ പ്രക്രിയ കുറഞ്ഞു വരുന്നു. ഇതിനു കാരണമാകുന്നത് നമ്മുടെ കോശങ്ങള്‍ക്കുള്ളിലെ ക്രോമസോമുകളുടെ അഗ്രഭാഗത്തുള്ള ടെലോമിയേഴ്‌സ് എന്ന ഭാ‍ഗത്തിനുണ്ടാകുന്ന മാറ്റമാണ്. സ്ഥിരമായി കോള കുടിക്കുന്നവരില്‍ ഈ ഭാഗത്തിന് വളരെ പെട്ടന്ന്
ചുരുങ്ങുന്നതിന് കാരണമാകും.

ഇതുമൂലം സ്ഥിരമായി കോളയോ അതുപോലെയുള്ള പാനീയങ്ങളൊ കുടിക്കുന്നത് ഇത്തരത്തില്‍ പ്രായമാകുന്നതിന് കാരണമാകുന്നു. കൂടാതെ നമ്മുടെ ശരീരത്തെ ചര്‍മ്മത്തിന്റെ പുറം പാളിയായ എപ്പിഡെര്‍മിസിന്റെ വളര്‍ച്ചയ്ക്കും കോള വിഘാത്യം സൃഷ്ടിക്കും. ജീവനുള്ള ഒരാളുടെ ശരീര ചര്‍മ്മത്തില്‍ നിന്ന് എപ്പിഡെര്‍മിസ് സ്ഥിരമായി പൊഴിഞ്ഞുപോകുന്നുണ്ട്. എന്നാല്‍ അതിന് പകരമായി എപ്പിഡെര്‍മ്ഇസിന്റെ പുതിയ പാളി ചര്‍മ്മത്തിനു മുകളില്‍ രൂപം കൊള്ളും. കോള കുടിക്കുന്നവരില്‍ ഈ പ്രക്രിയ സാവധാനത്തിലാകും. അതിനാല്‍ ചര്‍മ്മം വളരെ പെട്ടന്ന് പ്രായമായ്‌വരുടേതുപോലെയാകും.

സോഡ ശരീരത്തിലെ ജലാംശം നഷ്ടപ്പെടുത്തും. ചര്‍മത്തിന്റെ ഈര്‍പ്പക്കുറവ് ചര്‍മത്തിന് പ്രായമേറ്റാന്‍ കാരണമാകും.ചര്‍മത്തിന് പ്രായക്കുറവു തോന്നിയ്ക്കുവാന്‍ ശരീരത്തിന്റെ പ്രതിരോധശേഷിയും പ്രധാനമാണ്. സോഡ ശരീരത്തിന്റെ പ്രതിരോധശേഷി കുറയ്ക്കുകയാണ് ചെയ്യുന്നത്. ഇതും ചര്‍മത്തിന് പ്രായക്കൂടുതല്‍ തോന്നാല്‍ ഇട വരുത്തും. ഇനി പറയു, നിങ്ങള്‍ക്ക് കോള കുടിക്കണമെന്നുണ്ടോ?



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :