1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Chicken increases body heat

ഈ ചൂടത്ത് കോഴിയിറച്ചി അധികം വേണ്ട !

ചൂടുകാലത്ത് വളരെ മിതമായ തോതില്‍ മാത്രമേ കോഴിയിറച്ചി കഴിക്കാവൂ

Chicken
കനത്ത വേനല്‍ ചൂടിലൂടെയാണ് മലയാളികള്‍ ഇപ്പോള്‍ കടന്നുപോകുന്നത്. ചൂടിനെ പ്രതിരോധിക്കാന്‍ ശരീരത്തിനു തണുപ്പ് ലഭിക്കുന്ന ഭക്ഷണവിഭവങ്ങള്‍ കഴിക്കുകയാണ് നമ്മള്‍ ചെയ്യേണ്ടത്. ശരീരത്തെ കൂടുതല്‍ ചൂടാക്കുന്ന ഭക്ഷണവിഭവങ്ങള്‍ പരമാവധി ഒഴിവാക്കണം. അതില്‍ ഒന്നാണ് കോഴിയിറച്ചി. 
 
ചൂടുകാലത്ത് വളരെ മിതമായ തോതില്‍ മാത്രമേ കോഴിയിറച്ചി കഴിക്കാവൂ. ചൂട് കൂടുതലുള്ള മാംസമാണ് കോഴിയിറച്ചി. അതുകൊണ്ട് കോഴിയിറച്ചി അകത്തേക്ക് എത്തിയാല്‍ അത് ശരീരത്തിന്റെ താപനില വര്‍ധിപ്പിക്കും. ചൂടുകാലത്ത് ചിക്കന്‍ കഴിക്കുന്നത് കുറയ്ക്കണമെന്ന് പറയുന്നത് അതുകൊണ്ടാണ്. ചിക്കന്‍ കഴിക്കുകയാണെങ്കില്‍ തന്നെ അധികം മസാലകള്‍ ചേര്‍ത്ത് പൊരിച്ചെടുക്കരുത്. ചിക്കന്‍ കഴിക്കുന്നതിനൊപ്പം ധാരാളം പച്ചക്കറികളും ഫ്രൂട്ട്‌സും ശീലമാക്കുക. 
 
 
 
 
അടുത്ത ലേഖനം
ഡോക്ടറുടെ നിര്‍ദേശമില്ലാതെ വൈറ്റമിന്‍ ഗുളികകള്‍ കഴിക്കരുത്; അറിയാം ദൂഷ്യഫലങ്ങള്‍