ഭ്രാന്തമായ പ്രേമത്തിന് പിന്നില്‍ തലച്ചോറാണ്!

ലണ്ടന്‍| Last Modified തിങ്കള്‍, 14 ജൂലൈ 2014 (12:39 IST)
ചിലര്‍ക്ക് പ്രേമമെന്ന് വച്ചാല്‍ ഭ്രാന്താണ്. എന്താണ് ഇതിന് കാരണം? ഉത്തരം കണ്ടെത്തി കഴിഞ്ഞു. തലച്ചോറാണ് ഭ്രാന്തന്‍ പ്രേമത്തിന്റെ കാരണക്കാരന്‍.
പ്രേമങ്ങളില്‍ കുടുങ്ങുമ്പോള്‍ മസ്തിഷ്‌കത്തില്‍ വിസ്മയകരങ്ങളായ മാറ്റങ്ങളുണ്ടാകുന്നതായി സ്‌കാനിംഗിലൂടെ ന്യൂറോളജിസ്റ്റുകള്‍ കണ്ടെത്തി.

സൗഹൃദങ്ങള്‍ പ്രണയമാകുമ്പോള്‍ മസ്തിഷ്‌കത്തിന്റെ ചില ഭാഗങ്ങളിലുണ്ടാകുന്ന രാസമാറ്റങ്ങളും അത് മറ്റു ചില ഭാഗങ്ങളെ പ്രവര്‍ത്തനരഹിതമാക്കുന്നതുമാണ് ഇതിന് കാരണം. ഉദാഹരണത്തിന് നാം പ്രണയബദ്ധരാകുമ്പോള്‍ വിധിനിര്‍ണയത്തിന് നിര്‍ണായകമായ ഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് പ്രവര്‍ത്തനം നിറുത്തുന്നു. ഓരോരുത്തരും ആരാധിക്കുന്ന വ്യക്തിയുടെ ചിത്രം കാണിക്കുമ്പോള്‍ ഇതു സംഭവിക്കുന്നതായി എം ആര്‍ ഐ സ്‌കാനില്‍നിന്ന് വിദഗ്ധര്‍ കണ്ടെത്തി. ഇതേസമയം ചില മേഖലകള്‍ പ്രവര്‍ത്തിക്കുകയും ചെയ്യുന്നു.

വിധിനിര്‍ണയം നടത്തുന്ന ഫ്രണ്ടല്‍ കോര്‍ട്ടെക്‌സ് പ്രവര്‍ത്തനം നിറുത്തുന്നതോടെ എല്ലാ സാഹചര്യങ്ങളും സദാചാരങ്ങളും സമൂഹത്തിന്റെ വിലക്കുകളും നാം മറന്നുപോകുന്നു. ഇതാണ് കമിതാക്കള്‍ പരിസരം മറന്ന് പ്രവര്‍ത്തിക്കാന്‍ കാരണമാകുന്നത്. പ്രണയബദ്ധരാകുമ്പോള്‍ തലച്ചോറിലെ കെമിക്കല്‍ ഡോപ്പാമൈന്‍ ഉയര്‍ന്ന തലത്തിലെത്തുന്നു. വേദനയും സുഖവും നല്‍കുന്നതില്‍ നിര്‍ണായഘടകമാണ് ഡോപ്പാമൈന്‍. അഭിലാഷം, ലഹരി തുടങ്ങിയവയ്ക്ക് കാരണമാകുന്നതും ഇതുതന്നെയെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :