1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Blue Tea: Benefits, Side Effects, and How To Make It

നീല ചായ കുടിച്ചിട്ടുണ്ടോ? ആരോഗ്യ ഗുണങ്ങളിൽ ഒന്നാമൻ

നീലചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;

clitoria ternatea tea
ചായ പ്രേമികളോട് ചോദിച്ചാൽ പല തരത്തിലുള്ള ചായകൾ അവർ പറയും. അതിലൊന്നാണ് നീല ചായ. അഥവാ ശംഖുപുഷ്പ ചായ. നമ്മുടെ നാട്ടു വഴികളിൽ സാധാരണയായി കണ്ടു വരുന്ന ശംഖുപുഷ്പത്തിന്റെ പൂക്കൾ ഉപയോ​ഗിച്ച് ഉണ്ടാക്കുന്ന ഈ ചായയ്ക്ക് നിരവധി ആരോ​ഗ്യ​ഗുണങ്ങളുണ്ട്.

ഔഷ​ദ ​ഗുണങ്ങളെ തുടർന്ന് ആയുർവേദത്തിൽ വ്യാപകമായി ഉപയോ​ഗിക്കുന്ന പുഷ്പമാണ് ശംഖുപുഷ്പം. ഇതിൽ അടങ്ങിയിരിക്കുന്ന ട്രോപെയ്ൻ ആൽക്കലോയിഡുകൾ പോലുള്ള ശക്തമായ ആൻ്റി സൈക്കോട്ടിക് സസ്യ സംയുക്തങ്ങൾ തലച്ചോറിനെ വിശ്രമിക്കാനും സമ്മർദം ഒഴിവാക്കാനും സഹായിക്കും. നീലചായയുടെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയെന്ന് നോക്കാം;
 
* നീല ചായ സമ്മർദ്ദം ഒഴിവാക്കാനും മനസിനെ ശാന്തമാക്കാനും സഹായിക്കും
 
* ഇതൊരു വേദന സംഹാരി കൂടിയാണ് 
 
* ഇത് സന്ധിവാത വേദനയ്ക്ക് ​ഗുണകരമാണ് 
 
* നീല ചായ മലബന്ധം, ദഹനക്കേട്, ശരീരവണ്ണം എന്നിവ തടയാൻ സഹായിക്കും
 
* മാനസികാവസ്ഥ മെച്ചപ്പെടുത്താനും ഇത് സഹായിക്കും
 
* ഹൃദയാരോഗ്യത്തിനും നീല ചായ ഉത്തമമാണ് 
 
* രക്തത്തിലെ കൊളസ്ട്രോളിന്റെ അളവു ക്രമീകരിക്കാനും ഇത് സഹായിക്കും  
 
About Writer
നിഹാരിക കെ.എസ്
അടുത്ത ലേഖനം
പച്ചക്കറികളിലെ വിഷം കളയാൻ വഴിയുണ്ട്‌