സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 14 ഒക്ടോബര്‍ 2024 (16:36 IST)
ഒട്ടേറെ ആരോഗ്യഗുണങ്ങള്‍ അടങ്ങിയ ഒരു ഫലവര്‍ഗ്ഗമാണ് മാതളം. പോഷകത്തിന്റെ കാര്യത്തില്‍ മാതളം ഒട്ടും പിന്നിലല്ല. പഴമായും ജ്യൂസായും ആളുകള്‍ മാതളം കഴിക്കാറുണ്ട്. മാതളത്തിന്റെ ആരോഗ്യഗുണങ്ങളെ കുറിച്ച് പലരും ബോധവാന്മാരും ആണ്. രക്തശുദ്ധീകരണത്തിന് വളരെയധികം നല്ലതാണ് മാതളം കഴിക്കുന്നത്. മാതളത്തില്‍ ധാരാളം അയണ്‍ കണ്ടന്‍ന്റ് അടങ്ങിയിട്ടുണ്ട്. ഇത് അനീമിയ പോലുള്ള പ്രശ്‌നങ്ങള്‍ തടയുന്നതിനും രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് ശരിയായി നിലനിര്‍ത്തുന്നതിനും സഹായിക്കും. അതുപോലെതന്നെ കൊളസ്‌ട്രോള്‍ ഉള്ളവര്‍ക്ക് മാതളം കഴിക്കുന്നത് നല്ലതാണ്. ഇത് രക്തത്തിലെ ചീത്ത കൊളസ്‌ട്രോളിന്റെ അളവ് നിയന്ത്രിക്കുകയും ശരീരഭാരം ക്രമമായ നിലയില്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
കുട്ടികള്‍ക്ക് നല്‍കാവുന്ന നല്ലൊരു ഫലമാണ് മാതളം. ഇത് കുട്ടികളുടെ ഓര്‍മ്മശക്തി മെച്ചപ്പെടുത്തുന്നതിനും നല്ല ഊര്‍ജ്ജം പ്രദാനം ചെയ്യുന്നതിനും സഹായിക്കും. മാതളത്തിന്റെ കുരുക്കള്‍ അരച്ച് പാലില്‍ ചേര്‍ത്ത് കഴിക്കുന്നത് കിഡ്‌നിയിലെയും മൂത്രാശയത്തിലെയും കല്ലുകള്‍ ലയിപ്പിച്ച് കളയാന്‍ സഹായിക്കും എന്നും പറയപ്പെടുന്നുണ്ട്.