അനുബന്ധ വാര്‍ത്തകള്‍
- പ്രശ്നപരിഹാരത്തിന് സൈനിക നടപടികളല്ല മാര്‍ഗം: ഇന്ത്യയും പാക്കിസ്ഥാനും സംയമനം പാലിക്കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍
- കഠിനമായ വ്യായാമങ്ങള്‍ ചെയ്താല്‍ കൊഴുപ്പുകുറയുമെന്നത് തെറ്റിദ്ധാരണയാണ്, ഇക്കാര്യങ്ങള്‍ അറിയണം
- Indian Navy: ഒരു ദൗത്യവും ഏറെ ദൂരത്തല്ല, എന്തിനും സജ്ജമായി യുദ്ധക്കപ്പലുകൾ, ചിത്രം പങ്കുവെച്ച് ഇന്ത്യൻ നാവികസേന
- അറബിക്കടലില്‍ നാവികാഭ്യാസം പ്രഖ്യാപിച്ച് പാകിസ്ഥാന്; ഐഎന്‍എസ് വിക്രാന്ത് ഉള്‍ക്കടലിലേക്ക്
- കൂടുതൽ സമയം നടന്നാൽ രക്തത്തിലെ പഞ്ചസാരയുടെ അളവ് വേഗത്തിൽ കുറയുമോ?
അര മണിക്കൂർ നടക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ
മാസങ്ങൾക്കകം തന്നെ ശാരീരികമായും മാനസികമായും ഉന്മേഷവും ആരോഗ്യവും ഉണ്ടാകുന്നതായി സ്വയം അനുഭവപ്പെടും.
പ്രായമാവുക ഒരു സ്വഭാവിക പ്രക്രിയയാണ്. എന്നാൽ, വാർദ്ധക്യ ലക്ഷണങ്ങൾ കുറച്ച് വൈകിയാണ് വരുന്നതെങ്കിലോ? അത് കൊള്ളാം അല്ലേ. അതിന് ചില വഴികളൊക്കെയുണ്ട്. വില കൂടിയ ആന്റി-ഏജിങ് സ്കിൻ കെയർ ഉല്പന്നങ്ങൾ വാങ്ങി പണം ചിലവാക്കേണ്ടതില്ല. ദിവസവും 30 മിനിറ്റ് നടന്നാൽ മതി. മോർണിങ് ദിനചര്യയിൽ നിർബന്ധമായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഈ നടത്തം. മാസങ്ങൾക്കകം തന്നെ ശാരീരികമായും മാനസികമായും ഉന്മേഷവും ആരോഗ്യവും ഉണ്ടാകുന്നതായി സ്വയം അനുഭവപ്പെടും.
കോശതലത്തിൽ വാർദ്ധക്യത്തെ മന്ദഗതിയിലാക്കാൻ സഹായിക്കുന്ന മികച്ച മാർഗമാണ് വ്യായാമമെന്ന് ആരോഗ്യവിദഗ്ധർ തന്നെ സാക്ഷ്യപ്പെടുത്തുന്നു.ശാരീരിക-മാനസിക ആരോഗ്യത്തിന് വ്യായാമം പ്രധാനമാണ്. നടത്താം മാത്രമല്ല വ്യായാമം. ഓട്ടം, സൈക്കിങ്, എലിപ്റ്റിക്കൽ പോലുള്ള കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾ ആഴ്ചയിൽ അഞ്ച് ദിവസം 30 മിനിറ്റ് വീതം ചെയ്യണം. കൂടാതെ സ്ട്രെങ്ത്ത് ട്രെയിനിങ് ഒഴിവാക്കരുത്. ബാലൻസ് ആന്റ് പോസ്ചറിൽ ശ്രദ്ധ കേന്ദ്രീകരിക്കുക. ബോഡി വേയ്റ്റ് മൂവ്മെൻറ് നടത്തുക.
* നടത്തം കലോറി കുറയ്ക്കും.
* ഹൃദയാരോഗ്യം മെച്ചപ്പെടും.
* ബി.പി നോർമൽ ആകും.
* കാൽമുട്ടുകൾ ഉൾപ്പെടെയുള്ള സന്ധികളെ സംരക്ഷിക്കാൻ നടത്തം സഹായിക്കും.
* നടത്തം ജലദോഷം, പനി അല്ലെങ്കിൽ മറ്റ് രോഗങ്ങൾ വരാനുള്ള സാധ്യത കുറയ്ക്കും.
* ക്ഷീണം തോന്നുമ്പോൾ നടക്കാൻ പോകുന്നത് ഊർജ്ജം വർദ്ധിപ്പിക്കാൻ സഹായിച്ചേക്കാം.
* നടത്തം നിങ്ങളുടെ മാനസികാരോഗ്യത്തെ സഹായിക്കും.