കൺതടങ്ങളിലെ കറുപ്പ് നിറം ഇല്ലാതാക്കാം, ഈസിയായി!

Last Updated: ചൊവ്വ, 5 ഫെബ്രുവരി 2019 (17:44 IST)
ആരോഗ്യത്തിന് വളരെ നല്ലതാണ്. അതുകൊണ്ടുതന്നെ വീട്ടമ്മമാർക്ക് പുതിന ഒഴിവാക്കിയുള്ള കറികൾ കുറവായിരിക്കും. എന്നാൽ കണ്ണിന്റെ ആരോഗ്യത്തിനും പുതിന ബെസ്‌റ്റാണ്. കണ്ണുകളുടെ താഴെയായി വരുന്ന കറുത്ത പാടുകൾ മാറ്റാൻ പുതിനക്ക് പറ്റും.

ഉറക്കമില്ലായ്മയും ഉത്കണ്ഠയും അലര്‍ജിയും മാനസിക സമ്മര്‍ദ്ദവുമൊക്കെ കാരണമാണ് കണ്ണിന്റെ ചുവടെ കറുത്ത നിറം വരുന്നത്. കണ്ണ് സ്ഥിരമായി അമര്‍ത്തി തിരുമ്മുന്നതും ഒരുപക്ഷേ ഇതിന് കാരണമായേക്കാമെന്നാണ് വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്.

കണ്ണിന് താഴെ മഞ്ഞള്‍ പൊടി, ചെറുപയര്‍ പൊടി, പുതിനയിലയുടെ നീര് എന്നിവ ഒരുമിച്ച്‌ ചേര്‍ത്ത് ദിവസേന 20 മിനിറ്റ് വെച്ച ശേഷം ചെറുചൂടുവെള്ളത്തിലോ തണുത്ത വെള്ളത്തിലോ മുഖം കഴുകുക. ഇങ്ങനെ ചെയ്യുന്നത് കണ്ണിന് ഉന്മേഷം നൽകി കണ്ണിന്റെ ചുവടെയുള്ള കറുത്ത പാട് ഇല്ലാതാക്കുകയും ചെയ്യും.

മുട്ടയുടെ വെള്ളയും പുതിന നീരും മിക്‌സ് ചെയ്‌ത് കണ്ണിന് താഴെ പുരട്ടുന്നതും നല്ലതാണ്. ഇങ്ങനെ മിക്‌സ് ചെയ്‌ത് മസാജ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്നുതന്നെ ഫലം കാണാനാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :