ദശലക്ഷകണക്കിനു വൈറസുകളാണ് വവ്വാലുകളുടെ ശരീരത്തില്‍ ഉള്ളത്. പ്രധാനമായും പഴംതീനി വവ്വാലുകളില്‍ നിന്നാണ് നിപ വൈറസ് പകരുന്നത്. വവ്വാലുകളില്‍ നിന്ന് പന്നികളിലേക്കും പിന്നീട് മനുഷ്യരിലേക്കും നിപ വൈറസ് എത്തിയെന്നാണ് കരുതപ്പെടുന്നത്. വവ്വാലുകളെ കൊന്നൊടുക്കിയാല്‍ നിപയെ പ്രതിരോധിക്കാമല്ലോ എന്നാണ് പലരുടെയും ചോദ്യം. എന്നാല്‍ അങ്ങനെ ചെയ്താല്‍ നിപയേക്കാള്‍ അപകടകാരികളായ വൈറസുകള്‍ മനുഷ്യ ശരീരത്തില്‍ എത്താന്‍ സാധ്യതയുണ്ടെന്നാണ് ഐഎംഎ സംസ്ഥാന പ്രസിഡന്റും ആരോഗ്യ വിദഗ്ധനുമായ ഡോ.സുല്‍ഫി നൂഹു പറയുന്നത്. ആയിരക്കണക്കിനു വൈറസുകളാണ് വവ്വാലുകളുടെ...