1. മറ്റുള്ളവ
  2. ആരോഗ്യം
  3. ലേഖനങ്ങള്‍
  4. Asthma Health Women

ഇടക്കിടെ ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടുണ്ടോ, ആസ്മയുടെ ലക്ഷണങ്ങള്‍ അറിയണം

Asthma Health Women
സ്ത്രീകളില്‍ വളരെ സാധാരണമായ ഒരു രോഗമാണ് ആസ്മ. ആസ്മയ്ക്ക് പലകാരണങ്ങളും ഉണ്ട്. നഗരങ്ങളില്‍ വായുമലിനീകരണം മൂലം നിരവധിപേര്‍ക്ക് ഈ രോഗം ഉണ്ട്. ഇവിടങ്ങളിലെ കുട്ടികള്‍ക്ക് വളരെ ചെറുപ്പത്തില്‍ രോഗം പിടിപെടുന്നു. സ്ത്രീകളില്‍ ആസ്മ ഉണ്ടാകാനുള്ള പ്രധാന കാരണം ഹോര്‍മോണ്‍ വ്യതിയാനമാണ്. കൂടാതെ പാചകം ചെയ്യമ്പോഴും കൂടുതല്‍ പുകയും പൊടിയും ഇവര്‍ക്ക് ശ്വസിക്കേണ്ടി വരുന്നു. ആസ്മയെ നേരത്തേ കണ്ടെത്തുകയെന്നത് പ്രധാനമാണ്. സ്ത്രീകളിലെ പ്രധാന ലക്ഷണങ്ങള്‍ മൂക്കൊലിപ്പ്, തലവേദന, തമ്മല്‍, ചുമയിലെ കഫം, ശ്വാസതടസം, കാലാവസ്ഥാ മാറ്റം മൂലം ഉണ്ടാകുന്ന ക്ഷീണം എന്നിവയാണ്. 
 
ശരീരത്തിന് രോഗപ്രതിരോധ ശേഷി കുറവാണെന്ന് മനസിലായാല്‍ പ്രതിരോധ ശേഷി കൂട്ടാനുള്ള കാര്യങ്ങള്‍ ചെയ്യേണ്ടത് അത്യാവശ്യമാണ്. ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയാണ്
-സമീകൃത ആഹാരം ശീലമാക്കുക
-ദിവസവും ആവശ്യത്തിന് ഉറങ്ങുക
-പതിവായി വ്യായാമം ചെയ്യുക
-ആരോഗ്യകരമായ ശരീരഭാരം നിലനിര്‍ത്തുക
-പുകവലി ഉപേക്ഷിക്കുക
-മാനസിക സമ്മര്‍ദ്ദങ്ങള്‍ കുറയ്ക്കുക
അടുത്ത ലേഖനം
ആരാണ് ആദ്യം മരിക്കാന്‍ സാധ്യത, സ്ത്രീയോ പുരുഷനോ! കാരണം ഇതാണ്