വിശപ്പ് തോന്നുന്നില്ലേ, നിങ്ങളുടെ കരള്‍ അവതാളത്തിലാണോ!

നിങ്ങളുടെ ശരീരഭാരം ക്രമാതീതമായി കുറയും.

Fatty liver early symptoms,Signs of liver fat buildup,Fatty liver disease warning signs,Liver health issues,ഫാറ്റി ലിവറിന്റെ ലക്ഷണങ്ങൾ,കുഴപ്പമുള്ള കരളിന്റെ അടയാളങ്ങൾ,ഫാറ്റി ലിവർ രോഗം മലയാളം,കരളിലെ കൊഴുപ്പ്
സിആര്‍ രവിചന്ദ്രന്‍| Last Modified തിങ്കള്‍, 30 ജൂണ്‍ 2025 (14:18 IST)
ഇന്നത്തെ ജീവിത രീതി കാരണം പലരും നേരിടുന്ന പ്രശ്‌നമാണ് കരള്‍ രോഗങ്ങള്‍. കാരണങ്ങള്‍ പലതാകാം. നിങ്ങള്‍ക്ക് കരള്‍ രോഗമുണ്ടെങ്കില്‍ നിങ്ങളുടെ ശരീരം എന്തൊക്കെ ലക്ഷണങ്ങള്‍ കാണിക്കും എന്ന് നോക്കാം. നിങ്ങളുടെ ശരീരഭാരം ക്രമാതീതമായി കുറയും. അതോടൊപ്പം തന്നെ വിശപ്പ് കുറയുകയോ ലഘു ഭക്ഷണങ്ങള്‍ കഴിച്ചാല്‍ തന്നെ വയറു നിറഞ്ഞതായി തോന്നുകയോ ചെയ്യും. കരള്‍ രോഗം ഉള്ളവര്‍ക്ക് ശര്‍ദ്ദിലും മനം പുരട്ടലും അനുഭവപ്പെടും.

കൂടാതെ ഇവര്‍ക്ക് തളര്‍ച്ചയും ക്ഷീണവും കൂടുതലായിരിക്കും. മേല്‍ വയറിന്റെ വലതുഭാഗത്തായി വേദന അനുഭവപ്പെടും. ഇത്തരക്കാരില്‍ ദേഷ്യം കൂടുകയും സ്വഭാവത്തില്‍ മാറ്റങ്ങള്‍ ഉണ്ടാവുകയും ചെയ്യും. ക്ഷീണവും തളര്‍ച്ചയും കാരണം ഇവര്‍ക്ക് പകല്‍ സമയങ്ങളില്‍ അമിതമായി ഉറങ്ങാനുള്ള പ്രേരണ ഉണ്ടാകും. സമ്മര്‍ദ്ദം മൂലം കരളില്‍ വെള്ളം കെട്ടിക്കിടന്ന് ഉദര വീക്കം ഉണ്ടാവുകയും ചെയ്യും. കരളിന്റെ വലിപ്പം കൂടുന്നത് കരള്‍ രോഗത്തിനുള്ള ലക്ഷണമാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :