രാത്രി കിടക്കുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്ത 5 കാര്യങ്ങൾ

രാത്രി കിടക്കുന്നതിന് തൊട്ട് മുൻപ് ഒരിക്കലും ഇക്കാര്യങ്ങൾ ചെയ്യരുത്

നിഹാരിക കെ.എസ്| Last Modified ഞായര്‍, 22 ഡിസം‌ബര്‍ 2024 (12:10 IST)
ഇന്ന് ബഹുഭൂരിപക്ഷം ആളുകളെയും അലട്ടുന്നൊരു പ്രശ്നമാണ് ഉറക്കമില്ലായ്മ. എത്ര വൈകി കിടന്നാലും ഉറക്കം വരാതെ എഴുന്നേറ്റിരിക്കുന്നത് ചിലർക്ക് പതിവാണ്. ഉറക്കം വരുമ്പോൾ കിടക്കുന്നു എന്നതാണ് ഇതിന്റെ ഒന്നാമത്തെ പ്രശ്നം. അങ്ങനെ ചെയ്യരുത്. ദിവസും കൃത്യമായ ഒരു സമയം ഉറക്കത്തിനായി മാറ്റി വെയ്ക്കണം. നല്ല ഉറക്കം കിട്ടാനും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നത് ഒഴിവാക്കാനും ചില കാര്യങ്ങൾ ശ്രദ്ധിക്കണം. ഉറങ്ങുന്നതിന് മുമ്പ് ചെയ്യാൻ പാടില്ലാത്തവ എന്തൊക്കെയെന്ന് നോക്കാം.

വയറുനിറയെ ആ​ഹാരം കഴിച്ചതിന് ശേഷം കിടക്കരുത്.

ഉറങ്ങുന്നതിന് മുൻപ് അമിതമായി വെള്ളം കുടിക്കരുത്.

മധുരപലഹാരങ്ങൾ ഒഴിവാക്കുക.

മധുരമിട്ട ചായ പോലും കുടിക്കാതിരിക്കുക.

രാത്രിയിലെ മൊബൈൽ ഫോൺ ഉപയോ​ഗം കാരണം ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുള്ളത്. രാത്രി 11 മണി മുതൽ ആറ് മണി വരെ തലച്ചോറിൽ മെലാറ്റോണിൻ എന്ന ഹോർമോൺ ഉത്പാദിക്കപ്പെടുന്നു. അതിനാൽ ഉറങ്ങുന്നതിന് മുൻപുള്ള ഫോണിന്റെ ഉപയോഗം കുറയ്ക്കുക.

രാത്രി വ്യായാമം ചെയ്യുന്നവർ ഉറങ്ങുന്നതിന് ഒന്ന്, രണ്ട് മണിക്കൂർ മുമ്പ് തന്നെ വ്യായാമം ചെയ്ത് തീർക്കണം. കഠിനമായി വ്യായാമം ചെയ്യുന്നത് ഉറക്കമില്ലായ്മയ്‌ക്കും ഇടയ്‌ക്കിടയ്‌ക്ക് ഉണരുന്നതിനും കാരണമാകും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :