പല സ്ത്രീകള്‍ക്കും ഒരു സമയം ഒന്നിലേറെ രതിമൂര്‍ച്ഛകള്‍ അനുഭവിക്കാന്‍ കഴിയും എന്നത് ഒരു രഹസ്യമല്ല. ഏതാണ്ട് 25 വര്‍ഷം മുമ്പ് മാസ്റ്റേഴ്സ് ആന്‍റ് ജോണ്‍സണ്‍ ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്.
സുഖാനുഭൂതിയുടെ പരമ്പര എന്നതില്‍ കവിഞ്ഞ് അവയ്ക്ക് എന്തെങ്കിലും മറ്റ് ഫലങ്ങള്‍ ഉണ്ടോയെന്ന് ഇതുവരെ കണ്ടുപിടിക്കാന്‍ ആയിട്ടില്ല.
രതിമൂര്‍ച്ഛയോട് അനുബന്ധിച്ചുള്ള പേശികളുടെ ചുരുങ്ങലും വികസിക്കലും പുരുഷ ബീജത്തെ യോനീ നാളത്തില്‍ നിന്ന് ഗര്‍ഭപാത്രത്തിനകത്തേക്ക് വലിച്ചെടുക്കാനുള്ള ഒരു സംവിധാനമാണ് ഇതെന്ന് ചില ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.
ലൈംഗിക ബന്ധം നടന്ന ശേഷവും ഏതെങ്കിലും ഒരു സ്ത്രീക്ക് അനുഭവപ്പെടുന്നെങ്കില്‍ അവര്‍ക്ക് രതിമൂര്‍ച്ഛ ഇല്ലാത്ത ലൈംഗിക ബന്ധത്തേക്കാള്‍ കൂടുതല്‍ ബീജങ്ങളെ യോനിക്കകത്ത് നിലനിര്‍ത്താന്‍ സാധിക്കും എന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്.
എന്‍റോര്‍ഫിന്‍സ്
ശുക്ലത്തിനകത്തേക്ക് എന്‍റോര്‍ഫിനുകളെ നല്‍കാന്‍ സ്ത്രീയുടെ രതിമൂര്‍ച്ഛയ്ക്ക് സാധിക്കുന്നു. സന്തോഷം, സുഖം, ആശ്വസം തുടങ്ങിയവയെ ഉണ്ടാക്കുന്നതാണ് എന്‍റോര്‍ഫിനുകള്‍. അധ്വാനമുള്ള വ്യായാമം രക്തത്തിനകത്തേക്ക് എന്‍റോര്‍ഫിനുകള്‍ കയറ്റിവിടുന്നു എന്ന് പല ഗവേഷകരും പറയുന്നു.
അതുപോലെ തന്നെ രതിമൂര്‍ച്ഛയുണ്ടാകുമ്പോഴും ചിരിക്കുമ്പോഴും എല്ലാം രക്തത്തിലേക്ക് എന്‍റോര്‍ഫിന്‍ കടന്നു വരുന്നു.
ശരീരത്തിനകത്ത് സ്വാഭാവികമായി ഉണ്ടാവുന്ന വേദനാ സംഹാരിയായ ഒരു പറ്റം വസ്തുക്കളാണ് എന്‍റോര്‍ഫിനുകള്‍. ഇവ ഏതാണ്ട് മോര്‍ഫിന്‍ എന്ന രാസവസ്തുവിനു സമാനമാണെന്ന് പറയാം.
വേദന സംഹാര ഗുണത്തിന് അപ്പുറം കഠിന വ്യായാമങ്ങളില്‍ നിന്ന് ശരീരത്തിന് ആശ്വാസം നല്‍കുകയും കുടല്‍ ഭിത്തികളെ നിയന്ത്രിക്കുകയും നല്ല മാനസികാവസ്ഥ ഉണ്ടാക്കുകയും ഒക്കെ ഇവയുടെ ജോലിയാണ്.
ഇടയ്ക്കിടയ്ക്കുള്ള ലൈംഗിക ബന്ധത്തിലൂടെയും സ്വയംഭോഗത്തിലൂടെയും എന്‍റോര്‍ഫിന്‍ ഉത്തേജനം സംഭവിക്കുന്നു. എന്നാല്‍ കൂടുതല്‍ ലൈംഗിക ബന്ധം നടത്തുന്നതോ കൂടുതല്‍ ചിരിക്കുന്നതോ കൂടുതല്‍ അദ്ധ്വാനിക്കുന്നതോ കൂടുതല്‍ എന്‍റോര്‍ഫിന്‍ ഉല്‍പ്പാദിപ്പിക്കും എന്നതിനു തെളിവൊന്നുമില്ല.
FILE
FILE
T SASI MOHAN|
തലച്ചൊറില്‍ നിന്ന് ഉല്‍പ്പാദിപ്പിക്കുന്ന രാസഘടകങ്ങളെ പോലെ ഇവയും ശരീരത്തിനകത്ത് ചംക്രമണം ചെയ്തുകൊണ്ടിരിക്കുകയാണ് എന്നാണ് കരുതേണ്ടത്.