rahul balan|
Last Modified ശനി, 21 മെയ് 2016 (14:03 IST)
ആരോഗ്യ രംഗത്ത് നമ്മള്‍ വളരേ ഏറെ ശ്രദ്ധിക്കേണ്ടത്തും അതുപോലെതന്നെ ആശംങ്കയുണ്ടാക്കുന്നതുമായ ഒരു പഠന റിപ്പോര്‍ട്ടാണ് കഴിഞ്ഞ ദിവസം പുറത്ത് വന്നത്. ആന്റിബയോട്ടിക്കുകൾ ദീർഘകാലം ഉപയോഗിക്കുന്നത് മസ്തിഷ്കത്ത്ന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കാനിടയുണ്ടെന്നാണ് പഠനം വ്യക്തമാക്കുന്നത്. ആന്റിബയോട്ടിക്ക് കഴിക്കുന്നതിലൂടെ ശരീരത്തില്‍ എത്തുന്ന ബാക്ടീരിയ രോഗപ്രതിരോധ സെല്ലിന്റെ പ്രവര്‍ത്തനങ്ങളെ സ്വാധീനിക്കും. ചിലപ്പോള്‍ ഇത് ചില മനസിക പ്രശ്നങ്ങള്‍ക്ക് കാരണമാകുമെന്നും പഠനം വ്യക്തമാക്കുന്നു.
ഗവേഷകര്‍ എലികളിലാണ് ഇതുമായി ബന്ധപ്പെട്ട പരീക്ഷണം നടത്തിയത്. ആദ്യ ഘട്ടത്തില്‍ എലികളുടെ ശരീരത്തിലേക്ക് ശക്തി കൂടിയ ആന്റിബയോട്ടിക്കുകള്‍ പ്രവേശിപ്പിച്ചു. എലികളുടെ ശരീരത്തിലെ ചൂടില്‍ കുറവ് വന്നെങ്കിലും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുന്നതായി കണ്ടെത്തി. ഇതിന് പുറമെ എലികളുടെ ഓര്‍മ്മ ശക്തിക്കും കാര്യമായ മാറ്റങ്ങള്‍ വന്നതായി കണ്ടെത്തി.
തലച്ചോറിലെ രോഗപ്രതിരോധശക്തിയുള്ള ബാക്ടീരിയകളായ Ly6C(hi) മോണോസൈയ്റ്റ്സിന്റെ എണ്ണത്തിലും കാര്യമായ കുറവ് രേഖപ്പെടുത്തി. അതേസമയം, എല്ലാ ആന്റിബയോട്ടിക്കുകളും തലച്ചോറിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും എന്ന് പഠനം പറയുന്നില്ല. ആന്റിബയോട്ടിക്കുകളില്‍ ഉപയോഗിച്ചിരിക്കുന്ന മിശ്രിതങ്ങളുടെ അടിസ്ഥാനത്തിലാണ് അത് ശരീരത്തെ മോശമായി ബാധിക്കുമോ ഇല്ലയോ എന്ന് പറയാന്‍ കഴിയുകയുള്ളൂ എന്ന് ഗവേഷണത്തിന് നേതൃത്വംകൊടുത്ത ജെര്‍മനിയിലെ ഡെല്‍ബര്‍ക്ക് മെഡിക്കല്‍ സെന്ററിലെ ഗവേഷക സൂസന്‍ വോള്‍ഫ് പറയുന്നു.
ചില സന്ദര്‍ഭങ്ങളില്‍ ആന്റിബയോട്ടിക്കുകള്‍ നാഢീവ്യൂഹത്തിന്റെ പ്രവര്‍ത്തനങ്ങളെയും ബാധിക്കാറുണ്ട്. മാനസിക പ്രശ്നങ്ങള്‍ ഉള്ള രോഗികള്‍ക്ക് ഇത്തരം മരിന്നുകള്‍ നല്‍കരുതെന്ന കര്‍ശന നിര്‍ദേശമാണ് ഗവേഷകര്‍ നല്‍കുന്നത്.
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ
ആപ്പ് ഇവിടെ ഡൌണ്‍ലോഡ് ചെയ്യാം