AISWARYA|
Last Modified വ്യാഴം, 11 മെയ് 2017 (11:04 IST)
വിവാഹം കഴിക്കാന്‍ ആയാലും പ്രണയിക്കാനായാലും സൗന്ദര്യം വേണം. അതാണ് എല്ലാവരുടെയും ഏക ഡിമാന്റ്. എന്നാല്‍ അധികം സൗന്ദര്യമുള്ളവര്‍ക്ക് സുദീര്‍ഘബന്ധം സാധ്യമാകില്ല എന്ന് പറയപ്പെടുന്നു. സൗന്ദര്യം സംബന്ധിച്ച ചില പരീക്ഷണങ്ങളും നീരീക്ഷണങ്ങളിലൂടെയാണ് ഇത് തെളിഞ്ഞത്.
മറ്റുള്ളവര്‍ കാണുമ്പോള്‍ ആകര്‍ഷണീയ സൗന്ദര്യം ഉള്ളവര്‍ക്ക് ബന്ധം തകരാന്‍ സാധ്യത കൂടുതലാണെന്ന് പോലും. കാണാന്‍ കൊള്ളാവുന്നവര്‍ കൂടുതല്‍ കാണാന്‍ കൊള്ളാവുന്നവരെ തന്നെ തേടി പോകുമെന്നും പരീക്ഷണങ്ങള്‍ പറയുന്നു. അത് നിലവിലെ ബന്ധങ്ങളില്‍ പങ്കാളിയില്‍ തൃപ്തി തീരെയില്ലാ എന്നുണ്ടെങ്കില്‍ പ്രത്യേകിച്ചും. ഏറ്റവും സുന്ദരന്മാരാണ് എന്നറിയപ്പെട്ടവരെല്ലാം വിവാഹമോചിതരും ഹൃസ്വകാല ദാമ്പത്യം നയിച്ചവരുമാണെന്ന് പരീക്ഷണങ്ങള്‍ വഴി കണ്ടെത്തിയിരിക്കുന്നു.
പരീക്ഷണം നടത്താന്‍ ഗവേഷകര്‍ തിരഞ്ഞെടുത്തത് 20 നടീനടന്മാരുടെയും അതിശക്തരായ 100 സെലിബ്രിട്ടികളുടെയും ഡേറ്റയാണ്. അതില്‍ മുഖസൗന്ദര്യം ഏറ്റവും കൂടുതലുള്ള നടീനടന്മാര്‍ വിവാഹജീവിതം ഹൃസ്വമായിരുന്നു എന്ന് വ്യക്തമായിരുന്നു. സുന്ദരീ സുന്ദരന്‍മാരെയാണ് നമ്മള്‍ ഇഷ്ട്പ്പെടുന്നതെങ്കിലും അത്ര സുന്ദരീ, സുന്ദരന്‍ അല്ലാതവരുടെ ജീവിതമാണ് ഹൃസ്വകാല ദാമ്പത്യം നയിക്കുന്നത് എന്ന് പല ഗവേഷകരും പറയുന്നു.