സജിത്ത്|
Last Modified ശനി, 1 ജൂലൈ 2017 (12:09 IST)
ഗര്‍ഭിണിയാവുന്നതിന്റെ ഭാഗമായി സ്ത്രീകള്‍ക്ക് മാത്രമല്ല, അവരുടെ ഭര്‍ത്താക്കന്മാര്‍ക്കും ചില ലക്ഷണങ്ങള്‍ ഉണ്ടാകുമെന്നാണ് ചില പഠനങ്ങള്‍ പറയുന്നത്. ഈ ലക്ഷണങ്ങളെല്ലാം വിലയിരുത്തി ഭാര്യ ഗര്‍ഭിണിയാണോ എന്ന കാര്യം മനസിലാക്കാനും സാധിക്കുമെന്നും ഗവേഷകര്‍ പറയുന്നു. ഗര്‍ഭത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ സ്ത്രീകള്‍ക്കുണ്ടാകുന്ന പല ലക്ഷണങ്ങളും പുരുഷന്മാര്‍ക്കും ഉണ്ടാകാറുണ്ടെന്നുമാണ് അവര്‍ പറയുന്നത്.
*
അമിതമായ ഉത്കണ്ഠയും ദേഷ്യവും
*
ഭാവിയെ കുറിച്ചുള്ള അമിത ചിന്തകാരണം സ്ത്രീകളെ പോലെ തന്നെ മൂഡ് മാറ്റം ഉണ്ടാകുന്നു.
*
മാനസിക സമ്മര്‍ദ്ദം കാരണം ഓക്കാനവും ഛര്‍ദ്ദിയും ഉണ്ടാകുന്നു
*
ഇക്കാലയളവില്‍ പുരുഷന്മാര്‍ക്ക് ലൈംഗിക താത്പര്യം കൂടുമെന്നും ചില പഠനങ്ങള്‍ ചൂണ്ടികാട്ടുന്നു.
*
ഭാര്യയുടെ അതേ ആഹാരരീതി പിന്തുടരുന്നതുകൊണ്ട് പല പുരുഷന്മാര്‍ക്കും ഇക്കാലയളവില്‍ തൂക്കം വര്‍ദ്ധിക്കുന്നു. ഇതിനെ സിംപതറ്റിക്
പ്രെഗ്‌നന്‍സി എന്നു പറയുന്നു.
*
സ്ത്രീകളുടേതു പോലെ കടുത്ത ശാരീരിക ക്ഷീണം പുരുഷനും അനുഭവപ്പെടാം.
*
ചില പുരുഷന്മാര്‍ക്കു സ്ത്രീകളുടേതിനു സമാനമായി ശക്തമായ കാലുവേദനയും നടുവേദനയും അനുഭവപ്പെടുന്നു.