ധൃതി വേണ്ട, പതുക്കെ മതി...എങ്കിലേ ആസ്വദിക്കാന്‍ കഴിയൂ !

ആദ്യലൈംഗികത ആസ്വാദ്യമാക്കുന്നതെങ്ങനെ....?

AISWARYA| Last Modified തിങ്കള്‍, 7 ഓഗസ്റ്റ് 2017 (13:44 IST)
പങ്കാളിയുമായി ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ സംബന്ധിച്ച്‌ പലതരത്തിലുള്ള സംശയങ്ങളും
തെറ്റിദ്ധാരണകളും നിലനില്‍ക്കുന്നുണ്ട്. ആദ്യമായി ലൈഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നവരുടെ മനസ് അഭിമുഖീകരിക്കാന്‍ പോകുന്ന സമ്മര്‍ദ്ദം വളരെ വലുതായിരിക്കുമെന്നാണ് വിദഗ്ദര്‍ അഭിപ്രായപ്പെടുന്നത്. അതിന് കാരണം മ്റ്റൊന്നും മല്ല ലൈഗികതയേപറ്റി അവര്‍ അറിഞ്ഞിരിക്കുന്ന തെറ്റിദ്ധാരണകള്‍ തന്നെയാണ്.

ആദ്യമായി
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട ചിലതുണ്ട് അവ എന്തൊക്കെയെന്ന് പരിശോധിക്കാം.

ലൈംഗിക ബന്ധം രസകരവും ആസ്വാദ്യവുമാണ്‌. അതിനാല്‍ തന്നെ അത് നിര്‍ബന്ധിച്ചും ബലം പിടിച്ചും ചെയ്യേണ്ട ഒന്നല്ല. ലൈഗികത മനസും ശരീരവും ഒന്നാകുന്ന പ്രവൃത്തിയാണ്. അതിനാല്‍ ആരോടൊപ്പം ചെയ്യുന്നു എന്നത് വളരെ പ്രാധാന്യമര്‍ഹിക്കുന്നു.

ലൈംഗികമായി ബന്ധപ്പെടുന്ന ഇരുവരും ശാരീരികവും മാനസികമായും തയ്യാറാകണം. പങ്കാളിയുടെ മാനസികമായ സഹകരണം ആവശ്യമാണ് എന്നാല്‍ മാത്രമേ സെക്സ് ആസ്വാദ്യമാവുകയുള്ളൂ. ബാഹ്യ കേളി ലൈംഗികമായി ബന്ധപ്പെടുന്നത്‌ പോലെ തന്നെ പ്രാധാന്യമുള്ളതാണ്‌.

ഇവ ലൈംഗികതയേപ്പറ്റിയുള്ള ഭയം ഒഴിയാന്‍ പങ്കാളിയെ സഹായിക്കും. അശ്ലീലം പറച്ചില്‍ തൊട്ട്‌ സ്‌പര്‍ശം, ചുംബനം തുടങ്ങി എന്തും പരീക്ഷിക്കാം‌. എന്നാല്‍ പങ്കാളിയുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കൂടി മുഖം കൊടുക്കണം എന്നുമാത്രം. വീഡിയോകളില്‍ കണ്ടതും സുഹൃത്തുക്കള്‍ പറഞ്ഞിട്ടുള്ളതുമായ കാര്യങ്ങളാല്‍ സ്വാധീനിക്കപ്പെടാതിരിക്കാന്‍ ശ്രദ്ധിക്കണം.

ആദ്യമായി
ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ധൃതി കാണിക്കരുത്‌. അത്‌ സ്വാഭാവികമായി സംഭവിക്കാന്‍ അനുവദിക്കുക, ബാഹ്യകേളികളില്‍ തിടുക്കം പാടില്ല. ആദ്യമായാണ്‌ ഇരുവരും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതെങ്കില്‍ ചിലപ്പോള്‍ ബാഹ്യകേളികള്‍ക്കിടയില്‍ തന്നെ പുരുഷന്‌ സ്‌ഖലനം സംഭവിച്ചേക്കാം. ഇത്‌ മോശമാണന്ന്‌ കരതുകയോ അവരില്‍ കുറ്റബോധം തോന്നിപ്പിക്കുകയോ ചെയ്യരുത്‌.

ചിലരില്‍ ആദ്യമായുണ്ടാകുന്ന ബന്ധപ്പെടല്‍ വേദനാജനകമായിരിക്കും. പലരിലും രക്തസ്രാവം ഉണ്ടാക്കുകയും ചെയ്യും. ഇതില്‍ പരിഭ്രമിക്കേണ്ട കാര്യമില്ല. എന്നാല്‍ പല സ്‌ത്രീകള്‍ക്കും വേദന പല രീതിയിലാണ്‌, ആശങ്കയാണ്‌ സാഹചര്യങ്ങളെ വഷളാക്കുന്നത്‌. കുറച്ച്‌ സമയത്തിനുള്ളില്‍ വേദന മാറി നിങ്ങള്‍ക്ക്‌ സന്തോഷം അനുഭവപ്പെടും. അതുകൊണ്ട്‌ ആയാസം കുറച്ച്‌ ആ നിമിഷങ്ങള്‍ ആസ്വാദ്യമാക്കുന്നതിനായി ബാഹ്യകേളിയില്‍ ഏര്‍പ്പെടുക.

ഇന്ത്യയില്‍ സ്‌ത്രീകളുടെ കന്യകാത്വത്തിന്‌ വളരെ പ്രാധാന്യം നല്‍കുന്നുണ്ട്‌. അതിനാല്‍ ആദ്യമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന രക്തസ്രാവത്തിലൂടെ കന്യകയാണോ എന്ന്‌ തിരിച്ചറിയാന്‍ കഴിയുമെന്നാണ്‌ പലരും കരുതുന്നത്‌.

എന്നാല്‍ ഇത് തികച്ചും അബദ്ധമായ ധാരണയാണ് എന്ന് ആദ്യമെ അറിയുക. പല കാര്യങ്ങളാലും ഇത്‌ വളരെ വേഗം പൊട്ടാം. കൂടാതെ ചില സ്‌ത്രീകളില്‍ ജന്മനാ ഇവ കാണപ്പെടുകയില്ല. ഓടുക, ചാടുക, സൈക്കിള്‍ സവാരി, നീന്തല്‍, വ്യയാമം, തുടങ്ങി സാധാരണ ചെയ്യുന്ന കാരണങ്ങളാല്‍ ഇത് നേരത്തെ പൊട്ടിപ്പോയിട്ടുണ്ടാകും.

കൂടാതെ ആദ്യമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറ്റവും പ്രാധാന്യം നല്‍കേണ്ടത്‌ സുരക്ഷയ്‌ക്കാണ്‌. അനാവശ്യമായ ഗര്‍ഭധാരാണം ഒഴിവാക്കും എന്നതിന്‌ പുറമെ ലൈംഗികമായി പകരുന്ന രോഗങ്ങളില്‍ (എസ്‌ടിഡി) നിന്നും സംരക്ഷണം നല്‍കാനും ഇതാവശ്യമാണ്‌. കോണ്ടം, ഡയഫ്രം,ഗര്‍ഭ നിരോധന ഗുളികകള്‍ തുടങ്ങി വിവിധ മാര്‍ഗങ്ങള്‍ സ്വീകരിക്കാം.

ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്‌ മുമ്പ്‌ കുളിക്കുന്നത് നല്ലതാണ്‌. ചെറു ചൂടു വെള്ളത്തില്‍ കുളിക്കുന്നത്‌ ഉത്തേജനം നല്‍കുന്നതിന്‌ പുറമെ സ്വകാര്യഭാഗങ്ങള്‍ വൃത്തിയാകാനും ഉന്മേഷം തോന്നാനും സഹായിക്കും. കൂടാതെ പങ്കാളിക്ക് അസുഖകരമായ ശരീര ഗന്ധം കുറയ്ക്കാനും ഇത് സഹായിക്കും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :