കൊച്ചുകുട്ടികളുടെ പേടി അകറ്റാന്‍ എന്തെല്ലാം ചെയ്യണം ? അറിയാം... ചില കാര്യങ്ങള്‍ !

കുഞ്ഞുങ്ങളുടെ പേടി അകറ്റാന്‍ ചെയ്യേണ്ട കാര്യങ്ങള്‍

health, latest news, health tips, fear, baby, child, ആരോഗ്യം, ആരോഗ്യവാര്‍ത്ത, പേടി, ഭയം, കൊച്ചുകുട്ടികള്‍
സജിത്ത്| Last Modified തിങ്കള്‍, 24 ജൂലൈ 2017 (15:10 IST)
കൊച്ചുകുട്ടികള്‍ക്ക് പലതരത്തിലുള്ള പേടികള്‍ കാണും. പാറ്റയും പല്ലിയും മുതല്‍ ഇരുട്ടും ഇടിമിന്നലും വരെ അവരെ പേടിപ്പെടുത്തിയേക്കാം. ഇത്തരത്തിലുള്ള കുഞ്ഞു പേടികളെ അച്ഛനമ്മമാര്‍ക്കു തന്നെ മാറ്റാവുന്നതേയുള്ളു. കുട്ടികളിലെ പേടി മാറ്റാനായി ആദ്യം അവരെ ബോധവല്‍ക്കരിക്കുകയാ‍ണ് വേണ്ടത്.

പതിയെ പതിയെ കുഞ്ഞുവാവയ്ക്ക് പേടിയുള്ളതുമായി ഇടപഴകിപ്പിച്ച് പേടിമാറ്റിയെടുക്കുക. ഇരുട്ടിനോട് പേടിയുള്ള കുട്ടികളെ ഒറ്റയ്ക്ക് കിടത്തുന്നതിന് മുമ്പായി അച്ഛനമ്മമാരോടൊപ്പം മറ്റൊരു കട്ടിലില്‍ കിടത്തി ശീലിപ്പിക്കുക. പിന്നീട് മെല്ലെ മാത്രം അവരെ മാറ്റുക. അതുപോലെ കുട്ടികളെ എപ്പോഴും അഭിന്ദിക്കുന്നതും നല്ലതാണ്.

പേടി ഉള്ളതിനെ സര്‍വസാധാരണമായ ഒരു കാര്യമാണ് അതെന്ന് പറഞ്ഞ് സമാധാനിപ്പിക്കുക. കുഞ്ഞിന്റെ കുഞ്ഞുകുഞ്ഞു പേടികളെ മെല്ലെ മെല്ല അനുനയത്തിലൂടെയും കഥകളിലൂടെയുമെല്ലാം ആത്മവിശ്വാസം വര്‍ധിപ്പിച്ച് വേണം മാറ്റിയെടുക്കാന്‍. എന്നിട്ടും മാറിയില്ലെങ്കില്‍ മാത്രം മനശാസ്ത്ര സഹായം തേടുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :