കേരളത്തിലും സിക വൈറസ് ഭീഷണി, ഗര്‍ഭിണികള്‍ ശാരീരികബന്ധത്തിലേര്‍പ്പെടുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ചുംബനത്തിന് നിരോധനമില്ല!

Zika, Virus, Zika Virus, Brazil, Doctor, Patient, സിക വൈറസ്, സിക, ഗര്‍ഭിണി, ബ്രസീല്‍, ഡോക്ടര്‍, രോഗം, വൈറസ്, ഈഡിസ്, കൊതുക്
Last Modified ശനി, 6 ഫെബ്രുവരി 2016 (14:12 IST)
വൈറസ് ഇന്ന ലോകത്തെയാകെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. ലൈംഗിക ബന്ധത്തിലൂടെയും വൈറസ് ബാധയുണ്ടാകുമെന്ന കണ്ടെത്തല്‍ ലോകം ഞെട്ടലോടെയാണ് കേട്ടത്. സിക വൈറസ് ബാധയെ പ്രതിരോധിക്കാന്‍ ഗര്‍ഭിണികള്‍ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ചില മുന്‍‌കരുതലുകള്‍ എടുക്കണം.

പുരുഷന് സിക വൈറസ് ബാധയുണ്ടെങ്കിലും വൈറസ് ബാധിച്ചിട്ടുണ്ടെന്ന് സംശയം ഉണ്ടെങ്കിലും, ഭാര്യ ഗര്‍ഭിണിയാണെങ്കില്‍ അവരുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുമ്പോള്‍ കോണ്ടം നിര്‍ബന്ധമായും ഉപയോഗിക്കണം. കോണ്ടം ശരിയായ രീതിയിലാണ് ധരിച്ചിരിക്കുന്നതെന്ന് ഉറപ്പുവരുത്തണം.

ഇനി അഥവാ, കോണ്ടം ഉപയോഗിക്കുന്നതിനോട് താല്‍പ്പര്യമില്ലാത്തവരാണെങ്കില്‍, ഗര്‍ഭകാലം കഴിയുന്നതുവരെ ശാരീരികബന്ധം തന്നെ ഒഴിവാക്കുന്നതായിരിക്കും ബുദ്ധി. സിക വൈറസ് പടര്‍ന്നുപിടിച്ചിരിക്കുന്ന രാജ്യങ്ങളിലേക്കുള്ള യാത്രകള്‍ ഗര്‍ഭിണികള്‍ പരമാവധി ഒഴിവാക്കുക. യാത്ര ഒഴിവാക്കാന്‍ പറ്റാത്തതാണെങ്കില്‍ എല്ലാ മുന്‍‌കരുതലുകളും എടുത്തിരിക്കണം. കൊതുകുകള്‍ കടിക്കാതിരിക്കാനുള്ള എല്ലാ മുന്‍‌കരുതലുകളും നിര്‍ബന്ധമായും ചെയ്യുക.

ഗര്‍ഭിണികളില്‍ സിക വൈറസ് പകര്‍ന്നാലും ചിലപ്പോള്‍ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടാകില്ല. അതുകൊണ്ടുതന്നെ വൈറസ് ബാധ ഉണ്ടായിട്ടില്ല എന്നുകരുതി വെറുതെയിരിക്കുന്നത് നല്ലതല്ല. ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം ടെസ്റ്റുകള്‍ എടുക്കേണ്ടതാണ്.

സിക വൈറസ് പുരുഷ സ്രവങ്ങളില്‍ എത്രകാലം സജീവമായിരിക്കും എന്ന് കണ്ടുപിടിക്കപ്പെട്ടിട്ടില്ല. അതുകൊണ്ടുതന്നെ ഗര്‍ഭിണികകളായ സ്ത്രീകള്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. സിക വൈറസ് പിടിപെട്ടിട്ടുണ്ടെങ്കിലും ലക്ഷണങ്ങള്‍ പ്രകടമാകണമെന്ന് നിര്‍ബന്ധമില്ല. അതിനാല്‍ ടെസ്റ്റുകള്‍ കൃത്യമായി നടത്താന്‍ ശ്രദ്ധിക്കുക.

സലൈവയിലും മൂത്രത്തിലും സെമനിലും സിക വൈറസിന് സജീവമായിരിക്കാന്‍ കഴിയുമെങ്കിലും ചുംബനത്തിലൂടെ സിക പകരില്ലെന്നാണ് ഇതുവരെയുള്ള നിഗമനം.

സിക വൈറസ്‌ ബാധിച്ച രാജ്യങ്ങളിലേക്ക്‌ യാത്ര ചെയ്യുന്നവര്‍ കൊതുക്‌ കടിക്കാതിരിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ എപ്പോഴും ചെയ്യേണ്ടതാണ്‌. കൊതുകുകളെ അകറ്റുന്നതിനുള്ള ക്രീമുകളും കൊതുകു വലകളും ഉപയോഗിക്കണം. കൊതുകുകളെ കൊല്ലാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ ഉപയോഗിക്കണം. ശരീരം മുഴുവന്‍ മൂടുന്ന രീതിയിലുള്ള വസ്‌ത്രങ്ങള്‍ ധരിക്കാനും മറക്കരുത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :