സജിത്ത്|
Last Modified ഞായര്‍, 11 ജൂണ്‍ 2017 (16:04 IST)
വിവാഹത്തിന്റെ ആദ്യനാളുകളില്‍ കൂടുതല്‍ അടുപ്പവും സ്‌നേഹവും പുലര്‍ത്തുക എന്നത് എല്ലാ ദാമ്പത്യ ബന്ധങ്ങളിലുമുള്ളതാണ്. അതുപോലെതന്നെയാണ് ലൈംഗികതയുടെ കാര്യവും. അത് ആസ്വദിക്കുന്നതിനൊപ്പം തന്നെ താല്‍പ്പര്യം കുറഞ്ഞുവരുന്നതും പതിവാണ്. പുതിയ പരീക്ഷണങ്ങള്‍ നടത്തിയാല്‍ പോലും ഒരു ഘട്ടം കഴിഞ്ഞാല്‍ എല്ലാം ഒരു നേരം പോക്കായി തീരും. ലൈംഗികത എന്നത് എല്ലാ ദിവസവും ചെയ്യേണ്ട ഒന്നല്ല. ആഴത്തിലുള്ള ലൈംഗികതയ്‌ക്കും രതിമൂർച്ഛയ്‌ക്കും മാത്രമല്ല ബന്ധങ്ങളെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കുക. ലൈംഗികത പതിവാക്കാതെയും പങ്കാളികള്‍ക്ക് ബന്ധങ്ങള്‍ ദൃഢമാക്കാന്‍ സാധിക്കും.
കെട്ടിപ്പുണർന്നു കിടക്കുകയും ഉറങ്ങുകയും വേണം;
ലൈംഗികബന്ധത്തിന് സാഹചര്യമോ താല്‍പ്പര്യമോ ഇല്ലെങ്കില്‍ പങ്കാളിയുടെ നെഞ്ചിൽ തല വച്ച് ഉറങ്ങുകയും പരസ്പരം സ്പർശിച്ച് കിടക്കുകയും ചെയ്യുന്നത് ഇരുവര്‍ക്കും ആനന്ദം പകരും. ഈ സമയം ഉള്ളു തുറന്ന് സംസാരിക്കാനും വിശേഷങ്ങള്‍ ചോദിച്ചറിയുന്നതിനും സമയം കണ്ടെത്തണം. ഇത് പെണ്‍കുട്ടികള്‍ക്ക് സന്തോഷം പകരുമെന്ന കാര്യത്തില്‍ സംശയമില്ല.
തലോടലും ചുംബനവും;
ചുംബനത്തിനും തലോടലിനും ബന്ധങ്ങളെ കൂട്ടിയുറപ്പിക്കാന്‍ സാധിക്കുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. ലൈംഗികത പതിവാക്കുബോള്‍ മടിയും ക്ഷീണവും ഇണകളെ വേട്ടയാടും. ദൃഢമായ ചുംബനവും തലോടലും വികാരങ്ങളെ ഉണര്‍ത്തുകയും പരസ്പരമുള്ള വിശ്വാസവും സ്‌നേഹവും ശക്തമാക്കുകയും ചെയ്യും. ചുണ്ടിലോ കഴുത്തിലോ കൈയിലോ നെറ്റിത്തടത്തിലോ എവിടെ വേണമെങ്കിലും ചുംബിക്കുകയോ തലോടുകയോ ചെയ്യാം.
ഉള്ളുതുറന്നുള്ള സംസാരം;
കിടപ്പറയിലും പുറത്തും പരസ്പരമുള്ള ആശയവിനിമയം മികച്ച അനുഭവം പകരും. ജീവിതത്തിന്റെ തിരക്കുകയും ടെന്‍ഷനുകളുമെല്ലാം ഈ സംസാരത്തിലൂടെ ഒരു പരിധിവരെ ഇല്ലാതാക്കാന്‍ സാധിക്കും.
അവധി ആഘോഷം പ്ലാൻ ചെയ്യുകയോ, കാണാൻ ആഗ്രഹമുള്ള സ്ഥലങ്ങളെ കുറിച്ചോ, ഭാവി പദ്ധതികളെക്കുറിച്ചോ തുടങ്ങി സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളെക്കുറിച്ച് സംസാരിക്കാം.