വികാരമുണര്‍ത്തുന്ന ചുംബനം നിങ്ങളുടെ ആരോഗ്യത്തെ നശിപ്പിച്ചേക്കാം!

ചുംബനത്തിലൂടെ പകരുന്ന ഒരു പ്രധാന അസുഖമാണ് വായ്പ്പുണ്ണ്.

ചുംബനം, ആരോഗ്യം kiss, health
സജിത്ത്| Last Modified വെള്ളി, 27 മെയ് 2016 (17:08 IST)
ഏറ്റവും സുന്ദരവും വികാരമുണര്‍ത്തുന്നതുമായ ഒരു അവസ്ഥയാണ് ചുംബനം. രണ്ട് പേര്‍ ചുംബിക്കുമ്പോള്‍ ലോകം തന്നെ മാറി മറയുന്ന അവസ്ഥയാണ് ഉണ്ടാകാറുള്ളത്. ചുംബനത്തിന്റെ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് നമുക്കെല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ചുംബനം മൂലം ആരോഗ്യത്തിനു ചില ദോഷങ്ങളുമുണ്ടെന്നതാണ് ശ്രദ്ധിക്കേണ്ട കാര്യം. മാരകമായ പല അസുഖങ്ങളും ചുംബനത്തിലൂടെ പകരുന്നവയാണ്. പിന്നീട് ചികിത്സിച്ച് മാറ്റാന്‍ സാധിക്കാത്ത് അത്രയും പ്രശ്‌നത്തിലേക്കാവും പല അസുഖങ്ങലും നമ്മെ നയിക്കുക.

ചുംബനത്തിലൂടെ പകരുന്ന ഒരു പ്രധാന അസുഖമാണ് വായ്പ്പുണ്ണ്. അത് അല്‍പം ഗുരുതരമായതായിരിക്കുകയും ചെയ്യും. ഇത് ചുണ്ടിനു മുകളിലായി ചെറിയ കുരുവോട് കൂടിയായിരിക്കും ഉണ്ടാകുക. അതുപോലെ ഒരാള്‍ മറ്റൊരാളെ ചുംബിക്കുമ്പോള്‍ അയാളുടെ വായില്‍ നിന്നും അണുക്കള്‍ അടുത്തയാളിലേക്ക് പ്രവഹിക്കുന്നു. ഇത് വായില്‍ മാത്രമല്ല കാലിലും കയ്യിലുമെല്ലാം അണുപ്രസരണത്തിന് കാരണമാകാറുണ്ട്. മറ്റൊരു പ്രധാന പ്രശ്‌നമാണ് തൊണ്ടയിലെ അണുബാധ ചുംബനത്തിലൂടെ മാത്രമല്ല വായുവിലൂടെയും ഇത്തരം ബാക്ടീരിയകള്‍ പകരാന്‍ സാധ്യതയുണ്ട്.

മോണോ ന്യൂക്ലിയോസിസ് എന്ന അസുഖവും ചുംബനത്തിലൂടെ പകരുന്നതാണ്. സലൈവ വഴി പകരുന്ന ഇത്തരം അസുഖത്തിനു ഇതുവരേയും ചികിത്സ കണ്ടെത്തിയിട്ടില്ലയെന്നതും മറ്റൊരു വസ്തുതയാണ്. നമ്മുടെ തലച്ചോറിനെ വരെ പ്രതികൂലമായി ബാധിയ്ക്കുന്ന അണുബാധയാണ് ഇത്. ഉമിനീര്‍ഗ്രന്ഥികളെ കാര്യമായി ബാധിയ്ക്കുന്ന ഒന്നാണ് മുണ്ടിനീര്. ഇത് തൊണ്ടയുടെ ഭാഗം വീങ്ങുന്നതിനും അസഹ്യമായ വേദനക്കും കാരണമാകുന്നു.കൃത്യമാ വാക്‌സിന്‍ എടുക്കുകയെന്നുള്ളതാണ് ഇതിനുള്ള ഏക പോംവഴി. രോഗബാധിതനായ ഒരാളുടെ ഉമിനീരിലൂടെയാണ് ഇത് പ്രധാനമായും പകരുന്നത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :