ഒരു ചുംബനം പകർന്നേകീടും മുൻപെ മണ്ണിൽ മറഞ്ഞ് പോയോ നീ... ; മണിയുടെ 'പോയ് മറഞ്ഞു പറയാതെ' ട്രെയിലർ

ഓർമകളിൽ ഒരു നൊമ്പരമായ് മാറിയ കലാഭവൻ മണി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറിറങ്ങി. നവാഗതനായ മാർട്ടിൻ സി ജോസഫിന്റെ സംവിധാനത്തിൽ ഒരുക്കിയ 'പോയ് മറഞ്ഞു പറയാതെ' യിൽ രാഹുൽ എന്ന അധ്യാപകന്റെ വേഷത്തിലാണ് മണി എത്തുന്നത്. ഒരു ഹോറർ മൂഡിലാണ് ചിത്രം ഒരുക്ക

aparna shaji| Last Modified ചൊവ്വ, 24 മെയ് 2016 (11:23 IST)
ഓർമകളിൽ ഒരു നൊമ്പരമായ് മാറിയ കലാഭവൻ മണി അവസാനമായി അഭിനയിച്ച ചിത്രത്തിന്റെ ട്രെയിലറിറങ്ങി. നവാഗതനായ മാർട്ടിൻ സി ജോസഫിന്റെ സംവിധാനത്തിൽ ഒരുക്കിയ 'പോയ് മറഞ്ഞു പറയാതെ' യിൽ രാഹുൽ എന്ന അധ്യാപകന്റെ വേഷത്തിലാണ് മണി എത്തുന്നത്. ഒരു ഹോറർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്.

ചേലാട്ട് ക്രിയേഷന്‍സിന്റെ ബാനറില്‍ സൂരജ് എസ് മേനോന്‍ നിര്‍മ്മിക്കുന്ന ചിത്രത്തില്‍ വിമലാ രാമനാണ് നായിക. ഒരു ഇടവേളയ്ക്ക് ശേഷം വിമലാരാമൻ അഭിനയിക്കുന്ന എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. ബാബുരാജ്, സലീം കുമര്‍, മക്ബുല്‍ സല്‍മാന്‍, ക്യാപ്റ്റന്‍ രാജു, മേഘ നാഥന്‍, കവിയൂര്‍ പൊന്നമ്മ, കുളപ്പുള്ളി ലീല എന്നിവരും ചിത്രത്തിലുണ്ട്.

തിരക്കഥ സംഭാഷണം എന്നിവ നിര്‍വഹിച്ചിരിക്കുന്നത് പ്രതാപ് ശിവശങ്കരനാണ്. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ, ഡോ പ്രശാന്ത് എന്നിവരുടെ വരികള്‍ക്ക് വിദ്യാദരന്‍ മാസ്റ്ററാണ് ഈണം പകര്‍ന്നിരിക്കുന്നത്.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :