സജിത്ത്|
Last Modified തിങ്കള്‍, 20 ജൂണ്‍ 2016 (11:55 IST)
നിങ്ങള്‍ അമിതമായ സെല്‍ഫി ഭ്രമം പുലര്‍ത്തുന്നവരാണോ..? എങ്കില്‍ ഇതാ ഒരു ദുഖ വാര്‍ത്ത. നിരന്തരം സെല്‍ഫിയെടുക്കുന്നവര്‍ക്ക് ഭാവിയില്‍ സ്വന്തം മുഖത്തിന്റെ ചുളിഞ്ഞ രൂപം മാത്രമേ കാണാനാവൂ എന്നും സെല്‍ഫോണില്‍ നിന്നും പുറത്തേക്കു വരുന്ന റേഡിയേഷനും ഫോണിന്റെ പ്രകാശവും മുഖചര്‍മ്മത്തെ ഏറെ ദോഷകരമായി ബാധിക്കുമെന്നും ചില പുതിയ പഠന റിപ്പോര്‍ട്ടുകളില്‍ വ്യക്തമാക്കുന്നു.
നിരന്തരം സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നയാളുടെ മുഖം സൂക്ഷിച്ചു നോക്കിയാല്‍ തന്നെ അയാള്‍ ഫോണ്‍ ഉപയോഗിക്കുന്നത് മുഖത്തിന്റെ ഏതും ഭാഗം ചേര്‍ത്തു വച്ചാണെന്നു വ്യക്തമായി മനസ്സിലാക്കാന്‍ സാധിക്കുമെന്നും ഗവേഷകര്‍ വ്യക്തമാക്കി.
നിരവധി തവണ സെല്‍ഫി എടുക്കുന്നവരുടെ മുഖത്തിന്റെ ഒരു വശം നിറം മങ്ങി വൃത്തികേടായി കാണപ്പെടുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ത്വക്കിലെ ധതുക്കളില്‍ ഇത്തരം റേഡിയേഷനുകള്‍ വ്യത്യാസം വരുത്തുമെന്നും സണ്‍സ്ക്രീനുകളുടെ ഉപയോഗത്തിനും ഇതിനെ തടയാന്‍ സാധിക്കില്ലയെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.
അതുപോലെ സ്മാര്‍ട്ട് ഫോണില്‍ നിന്നും പുറപ്പെടുന്ന ഇലക്ട്രോ മാഗ്നെറ്റിക് രശ്മികള്‍ മുഖത്തെ ഡിഎന്‍എ തകരാറിലാക്കുമെന്നും മുഖത്തിന്റെ പ്രതിരോധ ശേഷി നശിപ്പിക്കുമെന്നും ബ്രിട്ടനിലെ ലിനിയ സ്‌കിന്‍ ക്ലിനിക് മെഡിക്കല്‍ ഡയറക്ടര്‍ സൈമണ്‍ സൊയേകി അറിയിച്ചു.