ഇത്തരം അസുഖങ്ങള്‍ മൂലം ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണോ നിങ്ങള്‍ ? എങ്കില്‍ ഒരു നിമിഷം ഇതൊന്നു ശ്രദ്ധിക്കൂ!

ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വളരെ ഉത്തമമായ ഒന്നാണ് മഞ്ഞളെന്നാണ് ശാസ്ത്രം പറയുന്നത്

മഞ്ഞള്‍, ആരോഗ്യം turmeric, health
സജിത്ത്| Last Updated: ഞായര്‍, 19 ജൂണ്‍ 2016 (15:54 IST)
ആരോഗ്യത്തിനും സൗന്ദര്യത്തിനും വളരെ വളരെ ഉത്തമമായ ഒന്നാണ് മഞ്ഞളെന്നാണ് ശാസ്ത്രം പറയുന്നത്. എന്നാല്‍ എല്ലാ ആളുകള്‍ക്കും മഞ്ഞള്‍ കഴിക്കുന്നത് നല്ലതല്ല. അതുമൂലം പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഏതെല്ലാം രോഗമുള്ളവര്‍ക്കാണ് മഞ്ഞള്‍ കഴിക്കാന്‍ പാടില്ലാത്തതെന്ന് നോക്കാം

പ്രമേഹം കുറയ്ക്കാനുള്ള ഒരു പ്രവണത മഞ്ഞളിനുണ്ട്. അതിനാല്‍ തന്നെ പ്രമേഹത്തിന് മരുന്നുപയോഗിക്കുന്നവര്‍ മഞ്ഞള്‍ കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടന്ന് കുറയ്ക്കാനും വലിയ അപകടത്തിലേക്ക് നയിക്കുകയും ചെയ്യുന്നു.

മഞ്ഞള്‍ അമിതമായി ഉപയോഗിക്കുന്നത് ഗോള്‍ ബ്ലാഡറില്‍ പലതരത്തിലുള്ള പ്രശ്‌നങ്ങളും സൃഷ്ടിക്കുന്നതായി പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്. കൂടാതെ ഗര്‍ഭകാലത്ത് അമിതമായി മഞ്ഞള്‍ക്കഴിക്കുന്നത് മാസമുറയുണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുകയും അബോര്‍ഷന്‍ വരെ ഉണ്ടാകാന്‍ കാരണമാകുകയും ചെയ്യുന്നു.

രക്തത്തിന്റെ കട്ടികുറയ്ക്കാനുള്ള കഴിവ് മഞ്ഞളിനുണ്ട്. അതുകൊണ്ട് തന്നെ രക്തം കട്ടപിടിക്കാനുള്ള മരുന്ന് കഴിക്കുന്നവര്‍ മഞ്ഞള്‍ കഴിക്കുന്നത് നല്ലതല്ല. അതുപോലെ കിഡ്‌നി സ്‌റ്റോണ്‍ പോലെയുള്ള പ്രശ്‌നങ്ങളുള്ളവരും അസിഡിറ്റി പ്രശ്‌നങ്ങള്‍ ഉള്ളവരും മഞ്ഞള്‍ ഉപയോഗിക്കരുത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :