കൌമാരത്തില്‍ തന്നെ പുകവലി ശീലമാക്കിയവരാണോ ? എങ്കില്‍ ചില കാര്യങ്ങള്‍ക്കൊരു തീരുമാനമായി !

ആസ്ത്മയും പുകവലിയും

smoke, asthma, health, cigarette, beedi ആസ്ത്മ, ആരോഗ്യം, പുകവലി, സിഗരറ്റ്, ബീഡി
സജിത്ത്| Last Updated: തിങ്കള്‍, 5 ഡിസം‌ബര്‍ 2016 (13:59 IST)
ശ്വാസകോശങ്ങളെ മാരകമായി ബാധിക്കുന്ന രോഗമാണ് ആസ്ത്മ. ശ്വാസനാളികള്‍ ചുരുങ്ങുകയും ശ്വാസതടസ്സം അനുഭവപ്പെടുകയും ചെയ്യുന്നതുമൂലം ശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ടാകുന്നതാണ് ആസ്ത്മയുടെ അടിസ്ഥാനപ്രശ്നം. സ്ത്രീപരുഷ ഭേദമന്യേ ഏതുപ്രായമുള്ളവരിലും ഈ രോഗം വരാനുള്ള സാധ്യതയുണ്ട്. ആയുര്‍വേദത്തില്‍ 'ശ്വാസരോഗം' എന്ന പേരിലാണ് ആസ്ത്മ അറിയപ്പെടുന്നത്.

ആസ്ത്മയ്ക്ക് കാരണമാകുന്നതും അത് വര്‍ധിപ്പിക്കുകയും ചെയ്യുന്ന പ്രധാന ഘടകങ്ങളിലൊന്നാണ് പുകയിലപ്പുക. കൂടാതെ കുട്ടികളില്‍ ആസ്ത്മ തുടങ്ങുന്നതിനും പുകയിലപ്പുക കാരണമാകാറുണ്ട്. കൌമാരത്തില്‍ തന്നെ പുകവലി ശീലമാക്കിയവരെയാണ് ആസ്ത്മ വിടാതെ പിടികൂടാറുള്ളത്. എരിയുന്ന സിഗരറ്റ് ബീഡി എന്നിവയില്‍ നിന്ന് വരുന്ന പുകയില്‍ വളരെ അപകടകരമായ ഘടകങ്ങള്‍ അടങ്ങിയതാണ് ഇതിനു കാരണം.

ഗര്‍ഭകാല സമയത്ത് അമ്മ പുകവലിക്കുകയോ പരോക്ഷപുക ഏല്‍ക്കുകയോ ചെയ്യുന്നത് നവജാതശിശുവിന്റെ ഭാരം കുറയ്ക്കാന്‍ കാരണമാകാറുണ്ട്. കുഞ്ഞിന്റെ ശ്വാസകോശവളര്‍ച്ചയും ശ്വാസനാളവ്യാപ്തിയും കുറയുന്നതിനും ഇത് കാരണമാകാറുണ്ട്. പരോക്ഷമായി പുകവലി ഏല്‍ക്കുന്ന ആസ്ത്മാരോഗികളില്‍ രോഗലക്ഷണങ്ങള്‍ ശക്തമാകാറുണ്ട്. ആസ്ത്മ അകറ്റുന്നതിന് പുകയിലയെ അകറ്റുന്നതുമാത്രമാണ് ഏകപ്രതിവിധി.

ആസ്ത്മയ്ക്ക് ഇടയാക്കുന്ന ബാഹ്യകാരണങ്ങള്‍ കണ്ടെത്തി ചികിത്സ നടത്തുകയെന്നതാണ് ആദ്യമായി ചെയ്യേണ്ടത്. മരുന്നുകള്‍ കഴിക്കുന്നതോടൊപ്പം ജീവിതശൈലി ക്രമീകരണം, ശ്വസനവ്യായാമം, ലഘുവ്യായാമം, വിശ്രമം ഇവയും വളരെ അനിവാര്യമാണ്. സ്വേദനം, സ്നേഹപാനം, വമനം, വിരേചനം, നസ്യം തുടങ്ങിയ പഞ്ചകര്‍മചികിത്സകള്‍ നടത്തുന്നതും ഈ രോഗത്തിനു വളരെ ഫലപ്രദമാണ്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :