1. മറ്റുള്ളവ
  2. ആരോഗ്യം
  3. ആരോഗ്യക്കുറിപ്പുകള്‍
  4. Vitamin B12 deficiency

ഇത്തരക്കാരില്‍ വിറ്റാന്‍ ബി12ന്റെ കുറവുണ്ടാകാന്‍ സാധ്യത

Vitamin B12
സസ്യാഹാരികളിലാണ് വിറ്റാമിന്‍ ബി12ന്റെ കുറവുണ്ടാകാനുള്ള സാധ്യത കൂടുതല്‍. പാലില്‍ നിന്നും മാംസത്തില്‍ നിന്നും മീനില്‍ നിന്നുമാണ് പ്രധാനമായും വിറ്റാമിന്‍ ബി12 ലഭിക്കുന്നത്. വിറ്റാമിന്‍ ബി12 ശരീരത്തില്‍ കുറഞ്ഞാല്‍ അരുണ രക്താണുക്കളുടെ എണ്ണം കുറയും. ഇത് നിരവധി ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കും.
 
ശരീരം സ്വന്തമായിട്ട് ഈ വിറ്റാമിന്‍ നിര്‍മിക്കുന്നില്ല. ഇത് ഭക്ഷണത്തിലൂടെയാണ് നമുക്ക് ലഭിക്കുന്നത്. നേച്ചുറല്‍ യീസ്റ്റില്‍ ധാരാളം വിറ്റാമിന്‍ ബി12 അടങ്ങിയിട്ടുണ്ട്. മുട്ടയുടെ മഞ്ഞക്കുരു വിറ്റാമിന്‍ ബി12ന്റെ കലവറയാണ്. ദിവസവും രണ്ടുമുട്ടകഴിക്കുന്നത് നമുക്ക് ആവശ്യമുള്ളതിന്റെ പകുതി വിറ്റാമിന്‍ ബി12 ലഭ്യമാക്കും. കൂടാതെ ആടിന്റെ ലിവറിലും കിഡ്‌നിയിലും ധാരാളം വിറ്റാമിന്‍ അടങ്ങിയിട്ടുണ്ട്. ഇത് മാര്‍ക്കറ്റില്‍ നിന്നും വാങ്ങാന്‍ ലഭിക്കും. ധാന്യങ്ങളിലും ധാരാളം വിറ്റാമിന്‍ ബി12 ഉണ്ട്.
അടുത്ത ലേഖനം
പുതിയ കോവിഡ് വകഭേദം അതിവേഗം പടരും, ദക്ഷിണാഫ്രിക്കയില്‍ തന്നെ നിയന്ത്രിച്ചില്ലെങ്കില്‍ ലോകത്തിനു ഭീഷണി; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍