കൊതിയൂറും ചുണ്ടുകള്‍ വേണോ? എങ്കില്‍ ഇതാ ചില എളുപ്പവഴികള്‍ !

കൊതിയൂറും ചുണ്ടുകള്‍ക്കായി ഇതാ ചില കുറുക്ക് വഴികള്‍ !

Aiswaray| Last Updated: വെള്ളി, 12 മെയ് 2017 (12:05 IST)
ചുവന്ന ചുണ്ടുകള്‍ പെണ്‍കുട്ടികളുടെ സ്വപ്‌നമാണ്, അതിനായി ഏത് പരീക്ഷണത്തിനും അവര്‍ തയാറാകും. മുഖസൗന്ദര്യം എന്നപോലെ കാത്തുസൂക്ഷിക്കേണ്ട മറ്റൊന്നാണ് ചുണ്ടുകളുടെ സൗന്ദര്യവും. കാലാവസ്ഥ മാറുന്നത് അനുസരിച്ച് ശ്രദ്ധയോടെയുള്ള പരിചരണമാണ് ചുണ്ടുകള്‍ക്ക് ആവശ്യം. വേനല്‍ക്കാലത്ത് ചുണ്ടില്‍ പലതരത്തിലുള്ള രോഗങ്ങള്‍ കാണാറുണ്ട്. ഇതിനായി പല മരുന്നുകളും ഉപയോഗിച്ച് കാണും ഇല്ലേ? എന്നാല്‍ വേനല്‍ക്കാലത്ത്
സുന്ദരമായ ചുണ്ടുകള്‍ സ്വന്തമാക്കാന്‍ വീട്ടില്‍ത്തന്നെ പരീക്ഷിക്കാവുന്ന എളുപ്പവഴികള്‍ ധാരാളമാണ്.

അഴകാര്‍ന്ന ചുണ്ടുകള്‍ക്കായി ഇതാ ചില കുറുക്ക് വഴികള്‍ :

* വേനല്‍ക്കാലങ്ങളില്‍ പുറത്തിറങ്ങുമ്പോള്‍ ചുണ്ടില്‍ ലിപ്ബാം പുരട്ടുക. പാല്‍പ്പാടയോ വെണ്ണയോ പുരട്ടുന്നത് നല്ലതാണ്.

* ചുണ്ടിന്റെ കറുപ്പ് നിറം മാറുന്നതിന് നാരങ്ങാനീര്, തേന്‍, ഗിസറിന്‍ ഇവ അര ചെറിയ സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ച ശേഷം ചുണ്ടുകളില്‍ പുരുട്ടുക.

*ദിവസവും കിടക്കുന്നതിനു മുമ്പ് ഒലിവെണ്ണയോ ബദാമെണ്ണയോ പുരട്ടുന്നതു ചുണ്ടിനു ഭംഗി ലഭിക്കുന്നതിനും ചുവപ്പു നിറം കൈവരാനും സാധിക്കും.

* ബീറ്റ്‌റൂട്ടും വെണ്ണയും ചേര്‍ത്ത മിശ്രിതം ചുണ്ടിന്റെ കറുപ്പു നിറം മാറ്റി ഭംഗി വര്‍ദ്ധിപ്പിക്കാന്‍ ഉത്തമമാണ്.

* ചുണ്ടുകളുടെ നിറം വീണ്ടെടുക്കാന്‍ അര ഔണ്‍സ് പാലില്‍ 10 ഗ്രാം ഉപ്പ് ചേര്‍ത്തതു പുരട്ടി പത്തുമിനിറ്റിനു ശേഷം കഴുകിക്കളയുക വഴി സാധിക്കും.

*പുതിന നീര് പതിവായി ചുണ്ടില്‍ പുരട്ടിയാല്‍ പിങ്കു ചുണ്ടിനുടമയാകാം.

* ചുവന്നുള്ളി നീരും തേനും ഗിസറിനും സമം ചേര്‍ത്തു പുരട്ടിയാല്‍ ചുണ്ടുകള്‍ തുടുക്കും.

*മുട്ടയുടെ വെള്ളയും പാല്‍പ്പാടയും അര സ്പൂണ്‍ വീതമെടുത്തു യോജിപ്പിച്ചു ചുണ്ടില്‍ പുരട്ടിയാല്‍ വരള്‍ച്ച മാറി ചുണ്ടുകള്‍ക്ക് ഭംഗിയുള്ളതാകും.

* വേനല്‍ക്കാലത്ത് പഴങ്ങള്‍ ധാരാളം കഴിക്കുന്നത് ചുണ്ടുകളുടെ സൌന്ദര്യത്തിന് മാറ്റ് കൂട്ടും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :