കൂർക്കം വലിച്ചാണോ കിടന്നുറങ്ങുന്നത്? മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാതിരിക്കാൻ വഴിയുണ്ട്!

നിഹാരിക കെ എസ്| Last Modified ബുധന്‍, 11 ഡിസം‌ബര്‍ 2024 (14:25 IST)
സുഖ ഉറക്കത്തിന് പലപ്പോഴും തടസം നിൽക്കുന്നത് കൂർക്കംവലിയാണ്. ഉറങ്ങുമ്പോൾ ഒരു വ്യക്തി അനിയന്ത്രിതമായും ബോധമില്ലാതെയും ഉണ്ടാക്കുന്ന ശബ്ദമാണ് കൂർക്കംവലി. നല്ല ഉറക്കത്തിന് തടസം സൃഷ്ടിക്കുന്നതാണ് പലപ്പോഴും കൂ‍ർക്കംവലി. രാത്രി ഉറങ്ങുമ്പോൾ റിലാക്‌സ് ആയിരിക്കുന്ന ശരീരം നടത്തുന്ന ശ്വസന പ്രവര്‍ത്തനത്തില്‍ എന്തെങ്കിലും തടസം നേരിടുമ്പോൾ ശ്വസനത്തിന്റെ സ്വാഭാവികതയ്ക്ക് മാറ്റം വരുന്നതാണിത്. ഇതാണ് കൂര്‍ക്കംവലിയായി മാറുന്നത്.

കൂർക്കംവലി അടുത്ത് കിടന്നുറങ്ങുന്നവർ വല്ലാതെ ബുദ്ധിമുട്ടിച്ചെക്കാം. കൂർക്കംവലി നിയന്ത്രിക്കാൻ ചില വഴികളുണ്ട്. രാത്രിയിൽ കിടക്കുന്നതിന് മുൻപ് അമിതമായി ഭക്ഷണം കഴിക്കുന്ന ശീലമുണ്ടെങ്കിൽ അത് ഒഴിവാക്കുക. എരിവുള്ളതും ജങ്ക് ഫുഡും അമിതമായി രാത്രി കഴിക്കുന്നത് അത്ര നല്ലതല്ല. ഇത് കൂർക്കംവലിക്ക് കാരണമാകും.

ശരീരം ശ്രദ്ധിക്കുക. അമിതഭാരം ഒഴിവാക്കുക. ഭാരം നിയന്ത്രിക്കുന്നതും കുറയ്ക്കുന്നതും മൊത്തത്തിലുള്ള ആരോഗ്യത്തിന് വളരെ പ്രധാനമാണ്. അതുപോലെ കൂർക്കം വലി കുറയ്ക്കാനും ഇത് വളരെയധികം സഹായിക്കാറുണ്ട്.

കൂർക്കംവലിയുടെ മറ്റൊരു കാരണമാണ് മൂക്കിലുണ്ടാകുന്ന തടസങ്ങൾ. ശ്വാസം കടന്ന് പോകുന്ന മൂക്കിലെ പാത എപ്പോഴും വ്യത്തിയായി ഇരിക്കേണ്ടത് വളരെ പ്രധാനമാണ്.

രാത്രിയിൽ കിടന്നുറങ്ങുന്ന രീതിയും കൂർക്കംവലിക്ക് കാരണമാകാറുണ്ട്. നേരെ കിടന്നുറങ്ങുന്നതിനേക്കാളും നല്ലത് ചരിഞ്ഞ് കിടന്നുറങ്ങുന്നതായിരിക്കും കൂർക്കംവലി കുറയ്ക്കാനുള്ള നല്ലൊരു മാർഗം. നേരെ കിടന്ന് ഉറങ്ങുന്നതിനേക്കാൾ ചരിഞ്ഞ് കിടന്ന് ഉറങ്ങുമ്പോൾ കൂർക്കം വലി കുറയും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും ...

പക്ഷാഘാതത്തിന് മുമ്പ് ശരീരം കാണിക്കുന്ന ലക്ഷണങ്ങളും സൂചനകളും അറിഞ്ഞിരിക്കണം
ഇന്ന് ഹൃദയാഘാതം പോലെ തന്നെ വര്‍ദ്ധിച്ചു വരുന്ന ഒന്നാണ് പക്ഷാഘാതം. പക്ഷാഘാതം ...

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം

പതിവായി പകല്‍ സമയത്ത് ഇടക്കിടെ ഉറക്കം വരാറുണ്ടോ, ഇത് അറിയണം
പകല്‍ സമയത്ത് ഇടയ്ക്കിടെ ഉറക്കം വരുന്നത് സ്വാഭാവികമാണ്. എന്നാല്‍ ഇത് പതിവായി സംഭവിക്കുന്ന ...

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?

വേനൽച്ചൂടിൽ മാങ്ങ കഴിക്കാമോ?
വേനൽക്കാലം മാമ്പഴക്കാലം കൂടിയാണ്. അനേകം ആരോഗ്യ ഗുണങ്ങൾ മാമ്പഴത്തിനുണ്ട്. മാങ്ങ ...

Sleep Divorce: ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ...

Sleep Divorce:  ഇന്ത്യയിൽ പങ്കാളികൾക്കിടയിൽ സ്ലീപ് ഡിവോഴ്‌സ് വർധിക്കുന്നതായി സർവേ, എന്താണ് സ്ലീപ് ഡിവോഴ്സ്
ഇന്ത്യക്കാര്‍ക്കിടയില്‍ സ്ലീപ് ഡീവോഴ് ഉയരുന്നതായാണ് 2025ലെ ഗ്ലോബല്‍ സ്ലീപ് സര്‍വേയില്‍ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ ...

നിങ്ങളുടെ ഈ മോശം ശീലങ്ങള്‍ നിങ്ങളുടെ ലാപ്ടോപ്പിനെ നശിപ്പിക്കും, അറിയാം
ഇന്നത്തെ ആധുനിക യുഗത്തില്‍ നമുക്കെല്ലാവര്‍ക്കും അറിയാവുന്നതുപോലെ, ലാപ്ടോപ്പുകള്‍ നമ്മുടെ ...

പുകവലിയും സ്ത്രീ ആരോഗ്യവും

പുകവലിയും സ്ത്രീ ആരോഗ്യവും
ഹൃദയസംബന്ധമായ രോഗങ്ങൾക്ക് കാരണമാകുന്ന രണ്ടാമത്തെ ഏറ്റവും വലിയ ഘടകമാണ് പുകയില.

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !

രണ്ടെണ്ണം അടിച്ചാല്‍ അപ്പോഴേക്കും വരും ഹാങ് ഓവര്‍ !
അമിത മദ്യപാനമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ...

രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുന്നുണ്ടോ? ഈ ലക്ഷണങ്ങള്‍ ശ്രദ്ധിക്കാം
ക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുമ്പോള്‍ ശരീരത്തില്‍ ചില മാറ്റങ്ങള്‍ ഉണ്ടാകുന്നു. ഈ ...

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി ...

ഓര്‍മ കുറയുന്നെന്ന് തോന്നുന്നോ, ഇക്കാര്യങ്ങള്‍ പതിവാക്കി നോക്കു
ഓര്‍മ ശക്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന കാര്യത്തില്‍ മുന്നില്‍ നില്‍ക്കുന്നത് ...

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍

മദ്യപിച്ച ശേഷം ഛര്‍ദിക്കുന്നത് ഇക്കാരണത്താല്‍
ഒരു നിശ്ചിത അളവിനു അപ്പുറം അസറ്റാള്‍ഡി ഹൈഡ് കരളിലേക്ക് എത്തിയാല്‍ ഛര്‍ദ്ദിക്കാനുള്ള ...