സിആര്‍ രവിചന്ദ്രന്‍|
Last Modified തിങ്കള്‍, 20 സെപ്‌റ്റംബര്‍ 2021 (13:19 IST)
ദിവസവും പാലു കുടിക്കുന്നത് നല്ലതാണോ അതുകൊണ്ട് എന്തെങ്കിലും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാകുമോ? കുട്ടികള്‍ മാത്രം ദിവസവും പാലു കുടിക്കുന്നതാണോ നല്ലത്? എന്നിങ്ങനെയുള്ള സംശയങ്ങള്‍ നമ്മളില്‍ പലര്‍ക്കും ഉള്ളതാണ്. ദിവസവും കുട്ടികള്‍ മാത്രമല്ല മുതിര്‍ന്നവരും പാലുകുടിക്കുകന്നത് നല്ലതാണെന്നാണ് പഠനങ്ങള്‍ പറയുന്നത്.
എല്ലുകലുടെയും ഹൃദയത്തിന്റെയും മാത്രമല്ല നമ്മുടെ തലച്ചോറിന്റെയും ശരിയായ പ്രവര്‍ത്തനത്തിന് പാലും പാലുല്‍പ്പന്നങ്ങളും ദിവസവും ഉപയോഗിക്കുന്നത് നല്ലതാണ്. ഇത്തരത്തില്‍ ദിവസവും പാലുപയോഗിക്കുന്നവരുടെ മാനസികശേഷിയും മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതലായിരിക്കും. മറ്റു ആരോഗ്യപ്രശ്നങ്ങള്‍ ഉള്ളവര്‍ പാട നീക്കിയ കൊഴുപ്പ് കുറഞ്ഞപാലുപപയോഗിക്കുന്നതാണ് നല്ലത്.