ചുണ്ടു ചുവപ്പിച്ച്‌ സൗന്ദര്യം വര്‍ദ്ധിപ്പിയ്ക്കുന്നതോടൊപ്പം ആരോഗ്യവും നശിപ്പിക്കണോ? ഇക്കാര്യങ്ങളൊന്നു ശ്രദ്ധിക്കൂ!

ലിപ്‌സ്റ്റിക്‌ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എപ്പോലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?

ലിപ്‌സ്റ്റിക്‌, ലെഡ്, ആരോഗ്യം lipstic, led, health
സജിത്ത്| Last Modified ബുധന്‍, 11 മെയ് 2016 (15:07 IST)
ഫാഷന്‍ എന്നാല്‍ മേക്കപ്പ്, ഡ്രസിംഗ് സ്റ്റൈല്‍ തുടങ്ങി ആറ്റിറ്റ്യൂഡ് വരെയാണ്. മേക്കപ്പിലാവട്ടെ ഒഴിച്ചു കൂടാനാവാത്ത ഒന്നാണ് ലിപ്‌സ്റ്റിക്. മറ്റ് സൗന്ദര്യവസ്തുക്കളെ അപേക്ഷിച്ച് ലിപിസ്റ്റിക്കിനുള്ള പ്രത്യേകത അവ പലപ്പോഴും ശരീരത്തിനുള്ളിലും എത്തുമെന്നുള്ളതാണ്. ചുണ്ടുകളില്‍ പുരട്ടുന്ന ലിപ്‌സ്റ്റിക് പലപ്പോഴും വായ്ക്ക് അകത്താകുന്നത് പതിവാണ്. എന്നാല്‍ ലിപ്‌സ്റ്റിക്‌ വരുത്തുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്ന് എപ്പോലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?ചുണ്ടു ചുവപ്പിച്ച്‌ സൗന്ദര്യം വര്‍ദ്ധിപ്പിയ്‌ക്കുന്നതിനു മുമ്പായി അതുമൂലം ഉണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങള്‍ എന്തൊക്കെയാണെന്നു മനസ്സിലാക്കൂ...

ബ്രാന്റഡ് ലിപ്സ്റ്റിക്കുകളില്‍ പോലും അമിതമായ അളവില്‍ ലെഡ് അടങ്ങിയിട്ടുണ്ട്. ശരീരത്തിന് വളരെയേറെ ദോഷങ്ങള്‍ വരുത്തുന്ന ഒന്നാണ് ലെഡ്. ചുണ്ടില്‍ ലിപ്സ്റ്റിക് പുരട്ടുമ്പോള്‍ ഇത് ചര്‍മ്മത്തിലൂടെ രക്തത്തിലേക്കു പ്രവേശിക്കും. വായിലൂടെയും ലിപ്‌സ്റ്റിക് ശരീരത്തിനുള്ളിലെത്താറുണ്ട്. ലെഡ് നാഡീവ്യൂഹത്തെ ദോഷകരമായി ബാധിക്കുന്നു. കൂടാതെ തലച്ചോറിന്റെ പ്രവര്‍ത്തനം തകരാറിലാക്കാനും ഇതിന് കഴിയും. ഐക്യു തോത് കുറയ്ക്കുന്നതിലും ലെഡിനു പങ്കുണ്ട്. ഹോര്‍മോണ്‍ വ്യത്യാസങ്ങളും ഗര്‍ഭിണികളില്‍ അബോര്‍ഷന്‍ വരെയുള്ള പ്രശ്‌നങ്ങളും ഇതുമൂലം സംജാതമാകുന്നു. ബിസ്മത് ഓക്‌സി ക്ലോറൈഡ് എന്നൊരു വസ്തുവും ലിപ്‌സ്റ്റികില്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തില്‍ അലര്‍ജി, ചൊറിച്ചില്‍, പാടുകള്‍ തുടങ്ങിയവ ഉണ്ടാക്കുന്നു.

അതുപോലെ, പാരാബെന്‍സ് എന്നൊരു രാസവസ്തുവും മിക്ക
ലിപ്‌സ്റ്റിക്കുകളിലും കലര്‍ന്നിട്ടുണ്ട്. ഇവ അകാലവാര്‍ധക്യത്തിനു തന്നെ വഴി വയ്ക്കുമെന്ന് പല പഠനങ്ങളും വ്യക്തമാക്കുന്നു. ലിപ്‌സ്റ്റിക്കുകളില്‍ അടങ്ങിയിരിക്കുന്ന മറ്റൊരു ഘടകമാണ് മിനറല്‍ ഓയില്‍. ഇവ ചര്‍മസുഷിരങ്ങളെ അടയ്ക്കുന്നു. ഇതുമൂലം ചുണ്ട് വരണ്ടുപോകുന്നു. ചില ആളുകളില്‍ മുഖക്കുരവുണ്ടാകാനും ഈ മിനറല്‍ ഓയില്‍ കാരണമാകാറുണ്ട്. രാസവസ്തുക്കള്‍ അടങ്ങിയ ലിപ്‌സ്റ്റിക്കുകളാണ് ഈ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നത്. എന്നാല്‍ ബീ വാക്‌സ്, ആവണക്കെണ്ണ, കറ്റാര്‍ വാഴ ജെല്‍, ഗ്ലിസറിന്‍ എന്നിവ അടങ്ങിയ ലിപ്‌സ്റ്റിക്കുകളും വിപണിയില്‍ ലഭ്യമാണ്‍. ഇവ പ്രകൃതിദത്ത വസ്തുക്കളായതിനാല്‍ ഇത്തരം ദോഷങ്ങള്‍ ഉണ്ടാകുകയും ഇല്ല.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :