കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 27 ഓഗസ്റ്റ് 2024 (08:36 IST)
സ്വയം 'കഴിവില്ലാത്തവന്‍' ,'ഒന്നിനും കൊള്ളത്തില്ല' എന്നൊക്കെ വിമര്‍ശിക്കുന്നത് ആത്മവിശ്വാസം ഇല്ലാത്തത് കൊണ്ടാകാം. ഇത്തരത്തിലുള്ള നെഗറ്റീവ് ചിന്തകളും സംസാരങ്ങളും ആത്മവിശ്വാസ കുറവിന്റെ ലക്ഷണങ്ങളാണ്.
സ്വയം മറ്റുള്ളവരുമായി നിങ്ങളെ തന്നെ താരതമ്യം ചെയ്യുന്നതും ഇത്തരത്തില്‍ ആത്മവിശ്വാസക്കുറവ് തോന്നുന്നത് കൊണ്ടാകാം. ഇത് മറികടക്കാന്‍ നിങ്ങളുടെ ശക്തിയിലും കഴിവിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് വേണ്ടത്.
അവര്‍ എന്ത് വിചാരിക്കും, നാണക്കേട്, എന്നീ ചിന്തകള്‍ കൊണ്ട് മറ്റുള്ളവരുടെ മുന്നിലും പൊതുവേദിയിലും സംസാരിക്കുന്നതിനോടുള്ള ഭയവും ആത്മവിശ്വാസം കുറവായത് മൂലം ഉണ്ടാകുന്നതാണ്. നിങ്ങളുടെ ആവശ്യങ്ങളും ആഗ്രഹങ്ങളും പ്രകടിപ്പിക്കാന്‍ നിങ്ങള്‍ക്ക് ബുദ്ധിമുട്ട് തോന്നുന്നതാണ് മറ്റൊരു ലക്ഷണം. ഇത് പ്രകടിപ്പിക്കാന്‍ കഴിയാത്തത് മൂലം നിങ്ങള്‍ക്ക് സ്വയം നീരസവും നിരാശയും തോന്നാനും സാധ്യതയുണ്ട്.
ഉത്തരവാദിത്വം ഏറ്റെടുക്കുക, കുറ്റപ്പെടുത്തല്‍, വിമര്‍ശനം എന്നിവയൊക്കെ ഭയന്ന് എല്ലാ സാഹചര്യങ്ങളിലും അവസരങ്ങളും ഒഴിവാക്കുന്നത് ആത്മവിശ്വാസക്കുറവിന്റെ ലക്ഷണങ്ങളാണ്. ഭയമുണ്ടെങ്കിലും സാഹചര്യങ്ങളെ നേരിടാന്‍ ശ്രമിക്കുകയാണ് വേണ്ടത്.
ചെറിയ കാര്യങ്ങളില്‍ പോലും തീരുമാനമെടുക്കാന്‍ ബുദ്ധിമുട്ട് നേരിടുന്നതും ഇത്തരത്തില്‍ ആത്മവിശ്വാസക്കുറവ് മൂലമാക്കാം.