Aiswarya|
Last Updated:
ചൊവ്വ, 28 ഫെബ്രുവരി 2017 (15:01 IST)
സൌന്ദര്യത്തിന്റെ ശാപമായി കണ്ണിനു കീഴിലെ കറുപ്പ് മാറുന്നുണ്ടോ? എങ്കില്‍ വിഷമിക്കണ്ട... അരസ്പൂണ്‍ തേന്‍കൊണ്ട് നിങ്ങളുടെ ഈ പ്രശ്നത്തിനു പരിഹാരം കാണാം. കുറേയേറെ വിറ്റാമിനുകള്‍ അടങ്ങിയിരിക്കുന്ന തേന്‍ ചര്‍മത്തിന്റെ തിളക്കത്തിനു ഒരുപാട് സഹായകരമാണ്. വരണ്ട ചര്‍മത്തിനും, മുഖക്കുരുവിനും തേന്‍ ഉത്തമമാണെന്ന് വൈദ്യലോകം അഭിപ്രായപ്പെടുന്നു.
കണ്ണിന്റെ താഴെ കാണുന്ന ആ പാടുകള്‍ മാറ്റാന്‍ ചില പരിഹാര മാര്‍ഗങ്ങള്‍:
* അല്‍പ്പം കുക്കുമ്പര്‍ നീരില്‍ ഇരട്ടി തേന്‍ കലര്‍ത്തി പുരട്ടിയാല്‍ കറുപ്പ് മാറികിട്ടും.
* കുക്കുമ്പര്‍,തേന്‍, ബദാം ഓയില്‍ എന്നിവ കലര്‍ത്തുക. ഇത് കണ്ണിനു ചുറ്റും പുരട്ടിയാല്‍ കണ്‍തടത്തിലെ കറുപ്പു മറും
* തേന്‍, ചെറുനാരങ്ങാനീര് എന്നിവ കലര്‍ന്ന മിശ്രിതം ചര്‍മത്തിന്റെ തിളക്കത്തിനും കണ്‍തടത്തിലെ കറുപ്പകറ്റാനും നല്ലതാണ്.
* പാലില്‍ അല്‍പം തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും കണ്‍തടത്തിലെ കറുപ്പകറ്റാന്‍ സഹായിക്കും.
* തൈരും തേനും കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടിയാലും പ്രശ്നത്തിനു പരിഹാരം കിട്ടും.
* മുന്തിരി ജ്യൂസ് അല്ലെങ്കില്‍ തക്കാളി നീര് എന്നിവയില്‍ തേന്‍ കലര്‍ത്തി കണ്ണിനടിയില്‍ പുരട്ടുന്നതും ഗുണം ചെയ്യുന്നതാണ്‍.