ശ്രീനു എസ്|
Last Modified ശനി, 5 ജൂണ്‍ 2021 (15:49 IST)
സാധാരണയായി പലരിലും കണ്ടുവരുന്ന ഒരു പ്രശ്നമാണ് ഗ്യാസ്ട്രബിള്‍. പൊതുവെ 40 വയസ്സ് കഴിഞ്ഞവരിലാണ് ഈ പ്രശ്നം കൂടുതലായി കണ്ടു വരുന്നത്. ഇത് പ്രധാനമായും ആഹാരസാധാനങ്ങളുടെ ദഹനത്തെയാണ് ബാധിക്കുന്നത്. പലകാരണങ്ങള്‍ കൊണ്ടും ഗ്യാസ് ട്രബിള്‍ ഉണ്ടാകാം. അധികസമയം വെറും വയറ്റില്‍ ഇരിക്കുന്നത്, അനാരോഗ്യകരമായ ഭക്ഷണങ്ങളുടെ അമിത ഉപയോഗം,ഭക്ഷണം ശരിയായ രീതിയില്‍ ചവച്ചരച്ച് കഴിക്കാതിരിക്കുന്നത്, മാനസിക സമ്മര്‍ദ്ദം എന്നീ കാരണങ്ങള്‍ കൊണ്ട് ഗ്യാസ് ട്രബിള്‍ ഉണ്ടാകാം.ഗ്യാസ് ട്രബിളിനെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ താഴെ പറയുന്ന ശീലങ്ങളിലൂടെ സാധിക്കും.
നാരങ്ങാനീര്, ചെറുചൂടുവെള്ളം എന്നിവ ഭക്ഷണത്തില്‍് ഉള്‍പ്പെടുത്തുക. പുറത്തുനിന്നും വാങ്ങി കഴിക്കുന്ന ജങ്ക് ഫുഡ് കഴിവതും ഒഴിവാക്കി വീട്ടില്‍ തന്നെ പാകം ചെയ്യുന്ന ആരോഗ്യപ്രദമായ ഭക്ഷണങ്ങള്‍ ശീലമാക്കുക. വലിച്ചുവാരി കഴിക്കുന്നതിനു പകരം ശരീരത്തിനാവശ്യമായ അളവിലുള്ള ഭക്ഷണം മാത്രം കഴിക്കുക. ഭക്ഷണപതാര്‍ത്ഥങ്ങള്‍ കഴിയുന്നത്ര ചവച്ചരച്ച് കഴിക്കുക. പച്ചക്കറികള്‍,പഴങ്ങള്‍,ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.