ശ്രീനു എസ്|
Last Modified തിങ്കള്‍, 19 ജൂലൈ 2021 (12:02 IST)
രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ ജീവിത ശൈലിയില്‍ ചില മാറ്റങ്ങള്‍ വരുത്തിയാല്‍ മതിയാകും. അതിന് ഉത്തമമാണ് വ്യായാമം. കഠിനമായ വ്യായാമങ്ങള്‍ക്കു പകരം ലഘുവായ വ്യായാമം ഒരു മണിക്കൂര്‍ ചെയ്താല്‍ മതിയാകും. ഇതിലൂടെ അഞ്ചുമുതല്‍ എട്ടുവരെ രക്ത സമ്മര്‍ദ്ദം കുറയ്ക്കാന്‍ സാധിക്കും.
രക്തസമ്മര്‍ദ്ദം ഇപ്പോള്‍ സര്‍വസാധാരണമായിക്കൊണ്ടിരിക്കുകയാണ്. 40 വയസിനു മുകളിലുള്ള ഏകദേശം 30-40 ശതമാനം പേര്‍ക്കും ഈ രോഗാവസ്ഥ ഉണ്ടെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഇത് ഹൃദ്രോഹം പോലുള്ള ജീവിത ശൈലി രോഗങ്ങള്‍ക്ക് വഴിവക്കും.
പഴങ്ങളും പച്ചക്കറികളും ഭക്ഷണത്തില്‍ കൂടുതല്‍ ഉള്‍പ്പെടുത്തുന്നതാണ് ഏറ്റവും മികച്ച മറ്റൊരു മാര്‍ഗം.