അറിയാം വാഴപ്പിണ്ടിയുടെ അതിശയിപ്പിക്കുന്ന ഗുണങ്ങള്‍

ശ്രീനു എസ്| Last Modified വെള്ളി, 16 ജൂലൈ 2021 (15:31 IST)
നമുക്ക് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് വാഴയുടെ എല്ലാ ഭാഗങ്ങളും ഒരുപാട് ഗുണങ്ങളുള്ളതാണെന്ന്. വാഴയുടെ മറ്റു ഭാഗങ്ങളെ അപേക്ഷിച്ച് ആരോഗ്യപരമായി ഒരുപാട് ഗുണങ്ങള്‍ ഉള്ളതാണ് വാഴപ്പിണ്ടി. വാഴപ്പിണ്ടി ജ്യൂസായും തോരനായും കറിയായും ഒക്കെ കഴിക്കാറുണ്ടെങ്കിലും ജ്യൂസ് ആയി കഴിക്കുന്നതിനാണ് ഗുണങ്ങള്‍ ഏറെയുള്ളത്. ഒരുപാട് നാരുകള്‍ അടങ്ങിയതാണ് വാഴപ്പിണ്ടി ഇത് കഴിക്കുന്നത് ദഹനപ്രക്രിയ നല്ല രീതിയില്‍ നടക്കാന്‍ സഹായിക്കുന്നു.

മൂത്രത്തില്‍ കല്ല്, മൂത്രനാളിയിലെ അണുബാധ എന്നിവയ്ക്കുള്ള നാട്ടു മരുന്നായി വാഴപ്പിണ്ടി ജ്യൂസ് ഉപയേഗിക്കാറുണ്ട്. ഇരുമ്പ്, വിറ്റാമിന്‍ ബി 6 എന്നിവ അടങ്ങിയിട്ടുള്ളതിനാല്‍ ശരീരത്തിലെ ഹീമോഗ്ലോബിന്റെ അളവ് കൂട്ടുകയും കൊളസ്ട്രോള്‍, രക്തസമ്മര്‍ദ്ദം എന്നിവ നിയന്ത്രിക്കാനും വാഴപ്പിണ്ടി നല്ലതാണ്. വാഴപ്പിണ്ടി ജ്യൂസ് പതിവായി കഴിക്കുന്നത് ശരീരത്തിലെ ആസിഡിന്റെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുന്നതിനാല്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങളായ നെഞ്ചെരിച്ചില്‍, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ എന്നിവയില്‍ നിന്ന് ആശ്വാസമേകുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :