സജിത്ത്|
Last Modified ബുധന്‍, 1 ഫെബ്രുവരി 2017 (14:21 IST)
മലയാളികളുടെ ഭക്ഷണമേശയില്‍ എന്നും അധികാരം കൈയ്യാളുന്ന ഒരേയൊരു വസ്തുവാണ് മത്സ്യം. അതുപോലെ മലയാളത്തിന്റെ പ്രിയ വിഭവവും ചോറും മീന്‍ കറിയും തന്നെയാണെന്നതും വാസ്തവമാണ്. നമ്മുടെ ഈ മീന്‍ കറി സമ്പത്തിന്റെ ആഴം കൂട്ടുന്നുവെന്ന പുതിയ കണ്ടെത്തലുകള്‍ വന്നെത്തിക്കഴിഞ്ഞു.
പോഷകങ്ങളുടെ കലവറയാണ് മത്സ്യമെന്ന കാര്യം അറിയാത്തവരായി ആരുമുണ്ടാകില്ല. മത്സ്യം കഴിക്കുന്ന ആളുകളില്‍ വിഷാദരോഗം ഉണ്ടാകില്ലെന്നതാണ് എറ്റവും പുതിയ പഠനം പറയുന്നത്. ദിവസവും ഭക്ഷണത്തോടൊപ്പം മീന്‍കറി ശീലമാക്കിയാല്‍ ആത്മഹത്യയുടെ നിരക്ക് കുറവാണെന്നും പഠനങ്ങള്‍ പറയുന്നു.
കൊഴുപ്പിനെ പ്രതിരോധിക്കുന്ന ഒമേഗ 3, ലൈംഗിക ശക്തി വര്‍ധിപ്പിക്കുന്ന സിങ്ക്, ആയുസ്സിനെ നിലനിര്‍ത്തുന്ന അയഡിന്‍, എല്ലിന്റേയും പല്ലിന്റേയും ബലം വര്‍ധിപ്പിക്കുന്ന കാത്സ്യം എന്നിവയെല്ലാം മത്സ്യത്തിന്റെ ഊര്‍ജ സമ്പത്തും പ്രൗഢിയും കൂട്ടുന്നവയാണ്.
മത്സ്യത്തിലൂടെ ശരീരത്തിലെത്തുന്ന ലവണങ്ങള്‍ സ്ത്രീയുടെ ശരീര ലാവണ്യത്തിന് മാറ്റു കൂട്ടുമെന്നും പഠനങ്ങള്‍ പറയുന്നു. പഴമയുടെ പ്രൗഢിയില്‍ കറിച്ചട്ടിയില്‍ കുടംപുളിക്കൊപ്പം തിളച്ചു മറിയുന്ന നമ്മുടെ മീനകറിയുടെ സമ്പത്തിന് പകരം വെയ്ക്കാന്‍ മറ്റൊന്നില്ലെന്നതാണ് പ്രധാന വസ്തുത.