നിത്യേന ചീര കഴിക്കാന്‍ തയ്യാറാണോ... പോയ മുടിയെല്ലാം താനേ വന്നോളും !
ചീരയുടെ സൌന്ദര്യ ഗുണങ്ങള്‍
സജിത്ത്|
Last Updated:
ബുധന്‍, 19 ഏപ്രില്‍ 2017 (16:49 IST)
സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ വളരെയേറെ ശ്രദ്ധപുലര്‍ത്തുന്നവരാണ് നമ്മളോരോരുത്തരും. അതിനായി പല കാര്യങ്ങളും നമ്മള്‍ ചെയ്യാറുണ്ട്. എന്നാല്‍ ആരോഗ്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ഏറെ മുന്നിലായ ചീരയ്ക്ക് സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ എത്രത്തോളം പ്രാധാന്യമുണ്ടെന്ന കാര്യം നമ്മളില്‍ പലര്‍ക്കും അറിയില്ല. ഏറെ പോഷകഗുണങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തില്‍ ചീര നല്‍കുന്ന ഗുണങ്ങള്‍ ചില്ലറയല്ല എന്നതാണ് വസ്തുത.
മുടി വളര്‍ച്ചയ്ക്കും കഷണ്ടിയെ പ്രതിരോധിക്കാനും ചീരയ്ക്ക് കഴിയുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. വിറ്റാമിന്‍ ബി, സി, ഇ, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി ഘടകങ്ങള്‍ ചീരയില്‍ അടങ്ങിയിട്ടുണ്ട്. അതിനാല്‍ സ്ഥിരമായി ചീര കഴിക്കുന്നത് മുടി വളര്‍ച്ചയെ വളരെയധികം സഹായിക്കുമെന്ന് മാത്രമല്ല, കറുത്ത മുടിയിഴകള്‍ ലഭിക്കുന്നതിനും സഹായകമാകും. ചീരയില്‍ വിറ്റാമിന്‍ എ ധാരാളമായി അടങ്ങിയിരിക്കുന്നു. ഇത് കോശങ്ങളുടെ പുനരുജ്ജീവനത്തിന് സഹായിക്കുകയും ചര്‍മ്മത്തിന് തിളക്കവും നിറവും നല്‍കുകയും ചെയ്യുന്നു.
സ്ഥിരമായി ചീര കഴിക്കുന്നത് മുഖക്കുരുവും മുഖത്തെ കറുത്ത പാടുകളും ഇല്ലാതാകുമെന്നും അതിലൂടെ മുഖത്തെ നിറവും മൃദുത്വവും വര്‍ദ്ധിക്കുമെന്നും പഠനങ്ങള്‍ പറയുന്നു. ആന്റി ഓക്‌സിഡന്റുകളാല്‍ സമ്പുഷ്ടമായ ചീര കഴിക്കുന്നതിലൂടെ ശരീരത്തിലെ ചുളിവുകള്‍ ഇല്ലാതാവുമെന്നും പറയുന്നു. ചീരയില്‍ അടങ്ങിയിരിക്കുന്ന ഔഷധഘടകങ്ങള്‍ ദഹനേന്ദ്രിയത്തില്‍ നിന്നും രക്തത്തില്‍ നിന്നുമുള്ള വിഷാംശങ്ങളെ ഇല്ലാതാക്കുകയും മുഖത്തെ കറുത്ത കുത്തുകളില്‍ നിന്നും അലര്‍ജികളില്‍ നിന്നുമെല്ലാം രക്ഷിക്കുകയും ചെയ്യും.